
തമിഴ് നടനും രാഷ്ട്രീയ നേതാവുമായ വിജയ് യുടെ ഭാര്യ സംഗീത സ്വർണ്ണലിംഗം വിവാഹമോചനത്തിന് അപേക്ഷ നൽകിയെന്ന വാർത്തകൾക്ക് പിന്നാലെ, മകൻ ജേസൺ സഞ്ജയ് ഇൻസ്റ്റഗ്രാമിൽ അച്ഛനെ അൺഫോളോ ചെയ്തത് വാര്‍ത്തകളാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. നടി തൃഷയും ഇൻസ്റ്റഗ്രാമിൽ വിജയ് യെ അൺഫോളോ ചെയ്തതായി റിപ്പോർട്ടുണ്ട്.
25 വയസ്സുകാരനായ ജേസൺ സഞ്ജയ് ഇൻസ്റ്റഗ്രാമിൽ അച്ഛനെ അൺഫോളോ ചെയ്തതാണ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത്. അമ്മക്കുള്ള നിശബ്ദ പിന്തുണയാണ് സഞ്ജയിന്റെ ഈ നീക്കമെന്ന് ഒരു വിഭാഗം പറയുന്നു, സഞ്ജയ് നേരത്തെ തന്നെ അച്ഛനെ ഫോളോ ചെയ്തിരുന്നില്ലെന്നും ചിലർ വാദിക്കുന്നു. ഇതിനിടെ നടന്‍ വിജയ്‌യെ സോഷ്യല്‍ മീഡിയില്‍ അണ്‍ഫോളോ ചെയ്തിരിക്കുകയാണ് നടി തൃഷ. വിജയ്‌യുമായി അടുപ്പമുണ്ടെന്ന് സംഗീത ആരോപിച്ച നടി തൃഷയാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച പുരോഗമിക്കവെയാണ് നടി നടനെ അണ്‍ഫോളോ ചെയ്തുവെന്ന വാര്‍ത്തകളും പുറത്ത് വരുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.