18 January 2026, Sunday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026

മദ്യലഹരിയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി ;തൂങ്ങിമരിക്കാന്‍ ശ്രമിച്ച പ്രതി പിടിയില്‍

Janayugom Webdesk
ചിറയിന്‍കീഴ്
April 23, 2023 10:46 pm

മദ്യലഹരിയില്‍ മകന്‍ അമ്മയെ തീകൊളുത്തി കൊലപ്പെടുത്തി. സംഭവത്തിന് ശേഷം ആത്മഹത്യക്ക് ശ്രമിച്ച മകന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. കടയ്ക്കാവൂര്‍ നിലയ്ക്കാമുക്ക് പൂച്ചെടിവിളയില്‍ ജനനി(60) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ വിഷ്ണു(32)വിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് സംഭവം. അമിത മദ്യപാനിയായ വിഷ്ണു മിക്ക ദിവസവും മദ്യപിച്ച് വീട്ടിലെത്തി പ്രശ്‌നം സൃഷ്ടിക്കാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്.  അമിതമായി മദ്യപിച്ചെത്തിയ വിഷ്ണുവുമായുണ്ടായ തര്‍ക്കത്തിനൊടുവില്‍ ജനനി അടുക്കളയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.

മദ്യ ലഹരിയില്‍ നിന്ന വിഷ്ണു സമീപത്ത് ഇരുന്ന തീപ്പെട്ടി ഉരച്ച് ജനനിയുടെ ദേഹത്തേക്ക് ഇടുകയായിരുന്നു. മരണവെപ്രാളത്തിലുള്ള ജനനിയുടെ നിലവിളി കേട്ട് വിഷ്ണു വീട്ടില്‍ നിന്ന് ഇറങ്ങി ഓടി. മൂന്ന് കിലോമീറ്റര്‍ അപ്പുറത്ത് ഒരു മരത്തില്‍ തൂങ്ങിമരിക്കാന്‍ ശ്രമിക്കുകയായിരുന്നു. കഴുത്തിലെ കുരുക്ക് പൊട്ടിവീണ് കൈയ്ക്കും കഴുത്തിനും പരിക്കേറ്റ വിഷ്ണുവിനെ നാട്ടുകാരാണ് പൊലീസിന്റെ സഹായത്തോടെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. കൈയ്ക്ക് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. കടയ്ക്കാവൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Sum­ma­ry: son kills mother
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.