3 January 2026, Saturday

Related news

December 26, 2025
December 24, 2025
December 20, 2025
December 17, 2025
December 12, 2025
December 6, 2025
November 25, 2025
November 24, 2025
November 20, 2025
November 10, 2025

കല കൊലപാതകം: അമ്മ ജീവനോടെയുണ്ടെന്ന് അച്ഛൻ പറഞ്ഞതായി കലയുടെ മകൻ

Janayugom Webdesk
മാന്നാർ
July 5, 2024 4:40 pm

അച്ഛനും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന് പൊലീസ് പറയുന്ന അമ്മ കല ജീവനോടെയുണ്ടെന്നാണ് ഇവരുടെ മകന്‍ ഇപ്പോഴും വിശ്വസിക്കുന്നത്. അമ്മ ജീവനോടെയുണ്ടെന്നും പേടിക്കേണ്ടെന്ന് അച്ഛൻ തന്നോട് പറഞ്ഞിരിക്കുന്നത്. പൊലീസ് പറയുന്നത് തെറ്റാണെന്നും സംഭവത്തിൽ വലിയ നാണക്കേടുണ്ടെന്നും മകൻ വൈകാരികമായി പ്രതികരിച്ചു. അമ്മ ജീവനോടെയുണ്ടെന്നു തനിക്കറിയാം. ഇവിടെ കുഴിച്ചു നോക്കിയിട്ട് എന്തെങ്കിലും കിട്ടിയോ എന്നും മകന്‍ ആശങ്കപ്പെടുന്നു. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്നു മാവേലിക്കര മാന്നാറിൽ കൊല്ലപ്പെട്ട കലയുടെ സഹോദരൻ അനിൽ കുമാർ മാധ്യമങ്ങളോട് പറഞ്ഞു. കല ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു വിശ്വസിച്ചിരുന്നത്. 

കല കു‍ഞ്ഞിനെ ഉപേക്ഷിച്ചുപോയെന്ന് കരുതിയാണ് പരാതി നൽകാതിരുന്നത്. പ്രതികൾ പരിചയക്കാരായിരുന്നു. അവർ ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല. കല നാടുവിട്ടെന്ന് പ്രതികൾ പ്രചരിപ്പിച്ചതാകാമെന്നും സഹോദരൻ പറഞ്ഞു. പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് ബന്ധു ശ്രീദേവിയും പറഞ്ഞു. കൊലപാതകം അറിഞ്ഞവർ വിവരങ്ങൾ മറച്ചുവച്ചു. പ്രതികളുടെ വീട്ടുകാരും പ്രതികളാണ്. അനിലിന്റെ വീട്ടുകാരെ ചോദ്യംചെയ്യണമെന്നും ശ്രീദേവി പറഞ്ഞു. പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നു കലയുടെ അമ്മയുടെ സഹോദരി ശോഭന പ്രതികരിച്ചു. 

Eng­lish Sum­ma­ry: Son of Kala reveals over moth­er’s de ath

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.