15 February 2026, Sunday

Related news

February 15, 2026
February 6, 2026
February 4, 2026
February 4, 2026
January 29, 2026
January 26, 2026
January 25, 2026
January 24, 2026
January 23, 2026
January 19, 2026

പൊലീസ് സ്‌റ്റേഷനിലുള്ളില്‍ അമ്മയെ തീകൊളുത്തി, വീഡിയോ ചിത്രീകരിച്ച് മകൻ; അമ്മ മ രിച്ചു

Janayugom Webdesk
ലഖ്നൗ
July 17, 2024 11:28 am

ഉത്തർപ്രദേശിലെ പൊലീസ് സ്‌റ്റേഷനിൽവച്ച് അമ്മയെ മകൻ തീകൊളുത്തി കൊന്നു. അലിഗഡിലെ ഖൈർ പൊലീസ് സ്റ്റേഷനിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് സംഭവം നടന്നത്. ഹേമലത എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിൽ സ്ത്രീ പോലീസ് സ്റ്റേഷനിലേക്ക് പാഞ്ഞുകയറുന്നത് കാണാം. ഇവര്‍ക്കൊപ്പം വന്നയാള്‍ ഇവരുടെ മേല്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുന്നതും ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. 

അന്വേഷണത്തില്‍, ഇയാള്‍ ഇവരുടെ മകൻ ഗൗരവ് (22) ആണെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറഞ്ഞു. “പോലീസ് ഇടപെടുമ്പോഴേക്കും മകൻ അവളെ തീകൊളുത്തുകയായിരുന്നു. തീ അണയ്ക്കാൻ ശ്രമിക്കുന്നതിനിടെ പോലീസുകാർക്കും പൊള്ളലേറ്റു. 

40 ശതമാനം പൊള്ളലേറ്റ ഹേമലത ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചതായി പൊലീസ് അറിയിച്ചു. മകൻ ഗൗരവിനെ അറസ്റ്റ് ചെയ്തു. 

Eng­lish Sum­ma­ry: Son sets moth­er on fire at police sta­tion, shoots video; Moth­er died

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.