1 March 2026, Sunday

Related news

February 26, 2026
February 24, 2026
February 23, 2026
February 22, 2026
February 20, 2026
February 17, 2026
February 6, 2026
February 3, 2026
February 2, 2026
January 31, 2026

കോട്ടയം കുമാരനല്ലൂരിൽ മകൻ അച്ഛനെ കുത്തിക്കൊ ന്നു

Janayugom Webdesk
കോട്ടയം 
October 8, 2024 1:33 pm

കോട്ടയം കുമാരനല്ലൂർ മേൽപ്പാലത്തിനു സമീപം ഇടയാടിയിൽ മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. കുമാരനല്ലൂർ ഇടയാടി താഴത്ത് വരിക്കതിൽ രാജുവാണ് (70) മരിച്ചത്. പ്രതിയായ മകൻ അശോകനെ (42) കോട്ടയം ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു. ഇന്ന് ഉച്ചയ്ക്ക് 11.45 നായിരുന്നു കേസിനാസ്പദമായ സംഭവം. അശോകൻ ലഹരിയ്ക്ക് അടിമയായിരുന്നു എന്ന് പോലീസ് പറഞ്ഞു . സംഭവ സമയത്ത് രണ്ടു പേരും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.