23 December 2025, Tuesday

Related news

December 21, 2025
December 18, 2025
December 3, 2025
November 30, 2025
November 29, 2025
November 28, 2025
November 19, 2025
November 17, 2025
November 6, 2025
November 4, 2025

അമ്മയെ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ച് മകന്‍;കാന്‍സര്‍ രോഗിയായ അമ്മയെ പരിചരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് മൊഴി

Janayugom Webdesk
തിരുവനന്തപുരം
June 29, 2024 2:37 pm

കണ്ണൂര്‍ ചെറുപുഴയില്‍ വയോധികയെ മകന്‍ കഴുത്തുഞെരിച്ച് കൊല്ലാന്‍ ശ്രമിച്ചു. അമ്മ ക്യാന്‍സര്‍ രോഗിയായതുകൊണ്ട് തനിക്ക് പരിചരിക്കാന്‍ കഴിയുന്നില്ലെന്നാണ് അറസ്റ്റിലായ യുവാവ് പൊലീസിനോട് വിശദീകരിച്ചിരിക്കുന്നത്. കണ്ണൂര്‍ സ്വദേശി സതീശന്‍ പൊലീസ് കസ്റ്റഡിയിലാണ്. കണ്ണൂര്‍ ചെറുപുഴ ഭൂതാനത്ത് സംഭവം നടന്നത്.

വയോധികയെ 42 വയസുകാരനായ മകന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു മാതാവിന്റെ കഴുത്ത് ഇയാള്‍ ബലമായി ഞെരിക്കുകയും മുഖത്ത് തലയിണ കൊണ്ട് പൊത്തിപ്പിടിച്ച് കൊല്ലുക എന്ന ഉദ്ദേശത്തോടെ ശ്വാസംമുട്ടിക്കുകയുമായിരുന്നു. വീട്ടിലുണ്ടായിരുന്ന ചില ബന്ധുക്കള്‍ ഇത് ശ്രദ്ധിക്കുകയും വയോധികയെ രക്ഷപ്പെടുത്തുകയുമായിരുന്നു. 

നാരായണി എന്ന വയോധിക മെഡിക്കല്‍ കോളജില്‍ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബന്ധുക്കളുടെ പരാതിയില്‍ ചെറുപുഴ പൊലീസ് കേസെടുക്കുകയും സതീശനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 

Eng­lish Summary:
Son tried to stran­gle his moth­er; it is dif­fi­cult to take care of his moth­er who is suf­fer­ing from cancer

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025
December 23, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.