14 March 2025, Friday
KSFE Galaxy Chits Banner 2

Related news

March 13, 2025
March 12, 2025
March 12, 2025
March 12, 2025
March 12, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025
March 11, 2025

സോനമാര്‍ഗ് — ലഡാക്ക് തുരങ്ക പാത തുറക്കുന്നു

Janayugom Webdesk
 ശ്രീനഗർ
January 12, 2025 10:37 pm

ജമ്മു കശ്മീരില്‍ ശ്രീനഗറിനെയും സോനാമാർഗിനെയും ബന്ധിപ്പിച്ചു ലഡാക്കിലേക്ക് നീളുന്ന സോനാമാർഗ് തുരങ്കപാത തുറക്കുന്നു. ഇതോടെ മേഖലയിലെ വിനോദസഞ്ചാരത്തിന് മികച്ച പ്രോത്സാഹനം ലഭിക്കുമെന്നാണ് പ്രതീക്ഷ. സമുദ്രനിരപ്പിൽനിന്ന് 8,650 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന പാത, ശ്രീനഗറിനും സോനാമാർഗിനുമിടയിൽ എല്ലാ കാലാവസ്ഥയ്ക്കും അനുയോജ്യമായ വിധത്തിൽ ലഡാക്കിലെ ലേയിലേക്കുള്ള ഗതാഗതം മെച്ചപ്പെടുത്തും. ഇത് ശൈത്യകാല വിനോദസഞ്ചാരം, സാഹസിക വിനോദങ്ങൾ, പ്രാദേശിക ഉപജീവനമാർഗങ്ങൾ എന്നിവയ്ക്ക് സാധ്യത വര്‍ധിപ്പിക്കും.

പ്രാദേശിക ടൂറിസം വ്യവസായത്തിന് ഉണർവ് നൽകുമെന്നും പ്രദേശത്തെ യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ, പദ്ധതി ജമ്മു കശ്മീരിലും ലഡാക്കിലും ഉടനീളം പ്രതിരോധ നീക്കം വർധിപ്പിക്കുകയും സാമ്പത്തിക — സാമൂഹിക — സാംസ്കാരിക വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ഇതിനകംതന്നെ സന്ദർശകരെ ആകർഷിക്കുന്ന ഐസ് സ്കേറ്റിങ് റിങ്ക്, യുവാക്കളുടെയും വിനോദസഞ്ചാരികളുടെയും കേന്ദ്രബിന്ദുവായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഏകദേശം 12 കിലോമീറ്റർ ദൈർഘ്യമുള്ള സോനാമാർഗ് തുരങ്കപാത പദ്ധതി 2,700 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. സെഡ് ആകൃതിയിലാണ് പാതയുടെ നിർമ്മാണം. പദ്ധതി അടുത്ത വർഷം പൂർത്തിയാകുമെന്നാണ് വിവരം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.