28 January 2025, Tuesday
KSFE Galaxy Chits Banner 2

Related news

December 8, 2024
November 15, 2024
November 11, 2024
November 5, 2024
September 24, 2024
September 12, 2024
August 29, 2024
August 20, 2024
June 20, 2024
April 21, 2024

ചാന്ദ്രയാന്‍ മൂന്ന് ദൗത്യ വിജയത്തിന്റെ ഗാനവുമായി ഇടച്ചേരിയൻ

web desk
September 16, 2023 3:43 pm

2023 ഓഗസ്റ്റ് 23 നൂറ്റിനാല്‍പ്പത്തിമൂന്നു കോടി ഇന്ത്യാക്കാരുടെയും അഭിമാന ദിനം, സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്ന് ചാന്ദ്രഹരസ്യങ്ങള്‍ തേടിയുള്ള ഇന്ത്യയുടെ ചാന്ദ്രയാന്‍ മുന്നു ദൗത്യത്തിന്റെ ആദ്യ ഘട്ടം പരിപൂര്‍ണവിജയം നേടിയ ദിവസമാണ്. ആദ്യ ചാന്ദ്രദൗത്യം പൂര്‍ത്തിയാക്കിയ രാജ്യങ്ങളിലൊന്നായ റഷ്യയുടെ ലൂണ‑25 പതുക്കെ ഇറക്കുന്നതില്‍ (സോഫ്‌റ്റ്‌ ലാൻഡിങ്‌) പരാജയപ്പെടുകയും ഇടിച്ചിറക്കേണ്ടിവരികയും ചെയ്ത പശ്ചാത്തലത്തില്‍ ഒരു യന്ത്രപേടകത്തെ ചന്ദ്രനിൽ പതുക്കെ ഇറക്കുന്ന നാലാമത്തെ രാജ്യമെന്ന ബഹുമതിയും ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിങ് നേടുന്ന ആദ്യരാജ്യമെന്ന നേട്ടവും ഇന്ത്യയുടേതായിരിക്കുന്നു.

ഈ വിജയത്തില്‍ പങ്കാളിയായി ഗാനം പുറത്തിറങ്ങിയിരിക്കുന്നു, ചന്ദ്രയാന്‍3 എന്ന ഗാനോപഹാരത്തിലൂടെ. കെ കുമാരന്‍മാസ്റ്ററുടെ വരികള്‍ക്ക് വേലായുധന്‍ ഇടച്ചേരിയന്‍ ഈണം പകര്‍ന്ന് സരിത രാജീവാണ് ആലപിച്ചിരിക്കുന്നത്. രാജീവ് ശിവയാണ് ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത്.

ഇടച്ചേരിയൻ മ്യൂസിക്സ് എന്ന പേരിലുള്ള യൂട്യൂബ് ചാനലിലൂടെ ഗാനം കേള്‍ക്കാം. സംഗീത സംവിധാനത്തില്‍ തന്റേതായ ശൈലയില്‍ ഈണം പകരുന്ന സംഗീത സംവിധായകനാണ് വേലായുധന്‍ ഇടച്ചേരിയന്‍. പ്രണയമാനസം, മാണിക്യവർണ്ണം (ആറ്റുകാൽ ദേവി ), ഉയരുക ചെങ്കൊടി (വിപ്ലവ ഗാനങ്ങൾ), ശ്രാവണ ഗീതകം (ഓണപ്പാട്ട്) ചിങ്ങപ്പുങ്കാറ്റ് (ഓണപ്പാട്ട്), സ്നേഹമാണ് അനിൽ, ഐപ്സോ സമാധാന ഗീതങ്ങൾ, ഭക്തിഗീതകം (പള്ളിപ്രം ശ്രീ പുതിയഭഗവതി ക്ഷേത്രം) തുടങ്ങി എട്ടോളം സംഗീത ആൽബങ്ങളും, കെൽട്രോൺ സർഗ്ഗ സംഗമ ഗാനങ്ങൾ, കെ പി പി നമ്പ്യാരിനെ കുറിച്ചും, ബിനോയ് വിശ്വം ഒ  എൻ വി കുറപ്പിനെ കുറിച്ച് എഴുതിയ കവിത ഉൾപ്പടെ നിരവധി കവിതകൾക്കും അറുപതോളം ഗാനങ്ങൾക്കും, പള്ളിപ്രം ന്യൂ ബ്രദേഴ്സ് മ്യുസിക് ക്ലബ്ബിന്റെ രണ്ടു നാടകങ്ങളിലെ ഗാനങ്ങൾക്കും സംഗീത സംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. നിരവധി സ്റ്റേജിൽ ഗാനമേളകളും അവതരിപ്പിച്ചിട്ടുണ്ട്.

ആൽബങ്ങളിലെ നിരവധി ഗാനങ്ങൾ അനന്തപുരി എഫ്എം, കണ്ണൂർ എഫ്എം എന്നിവയിലൂടെ പ്രക്ഷേപണം ചെയ്തു വരുന്നു.  കണ്ണൂരിൽ നടന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനത്തിനും, സെക്രട്ടേറിയറ്റ് ജീവനക്കാരുടെ സംഘടനയായ KSSA യുടെ സമ്മേളനത്തിനും തിരുവനന്തപുരത്ത് നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിനു വേണ്ടിയും സ്വാഗത ഗാനങ്ങൾ സംഗീതം ചെയ്തത് വേലായുധനായിരുന്നു.

1958 ൽ കെ ടി കുമാരൻ, ഇ ദേവു എന്നിവരുടെ മകനായി കണ്ണൂർ ജില്ലയിൽ പള്ളിപ്രം ഗ്രാമത്തിൽ ജനനം. എസ്എസ്എൽസി, ഐടിഐ, പോളി ടെക്നിക് വിദ്യാഭ്യാസം. തിരുവനന്തപുരത്ത് കെൽട്രോൺ ഇആർ ആന്റ് ഡിസി, കേന്ദ്ര ഗവ. സ്ഥാപനമായ സി-ഡാക്കിലുമായി ഒദ്യോഗിക ജീവിതം. ടെക്നിക്കൽ ഓഫീസറായി വിരമിച്ചു.

തിരുവനന്തപുരത്തും കണ്ണൂരിലുമായി താ‍മസിക്കുന്നു. ചെറുപ്പത്തിൽ തന്നെ പള്ളിപ്രം ന്യൂ ബ്രദേഴ്സ് മ്യുസിക് ക്ലബ്ബിൽ നിന്നും പ്രാഥമിക സംഗീത പഠനം ആരംഭിച്ചു. മഹാരാഷ്ട്ര അഖില ഭാരതീയ ഗാന്ധർവ്വ സർവ്വകലാശാലനടത്തിയ ആറു വർഷത്തെ സംഗീത കോഴ്സിൽ നിന്നും സംഗീത വിശാരത് ബിരുദം കരസ്ഥമാക്കി. പ്രസിദ്ധ സംഗീതജ്ഞരായ പ്രൊഫ. ആയാംകുടി മണി, ഇരണിയിൽ തങ്കപ്പ, ലക്ഷ്മി നാരായണ അയ്യർ, മദ്രാസ് ചെല്ലപ്പ, കന്മനത്ത് രാഘവൻ, വി ബാലൻ ഭാഗവതർ എന്നിവരുടെ കീഴിൽ സംഗീതം അഭ്യസിച്ചു. തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീതസഭ നടത്തുന്ന ശാസ്ത്രീയ സംഗീത ക്ലാസിലെ പാർടൈം അദ്ധ്യാപകനുമായിരുന്നു.

ശ്രീസ്വാതി തിരുനാൾ സംഗീത സഭയുടെ ജോയിന്റ് സെക്രട്ടറിയായി നിരവധി വർഷമായി പ്രവർത്തിച്ചിരുന്നു. ഇപ്പോൾ സംഗീത സഭയുടെ സെക്രട്ടറിയായി ചുമതല വഹിക്കുന്നത് വേലായുധൻ ഇടച്ചേരിയൻ ആണ്. കെൽട്രോൺ സർഗസംഗമത്തിന്റെ നേർക്കാഴ്ച പരിപാടിയിലും ഒരുമ സംഘടന, കണ്ണൂരിൽ നടന്ന എഐവൈഎഫ് സംസ്ഥാന സമ്മേളനം, തിരുവനന്തപുരത്തു നടന്ന സിപിഐ സംസ്ഥാന സമ്മേളനത്തിലും സി-ഡാക്ക് സ്വരോത്സവത്തിലും വേലായുധന്‍ ആദരവുകള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. നിലവില്‍ ഇന്ത്യന്‍ പീപ്പിള്‍സ് തിയറ്റര്‍ അസോസിയേഷന്‍ (ഇപ്റ്റ) സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ്. ഭാര്യ: വിനോദിനി. മക്കൾ: അപർണ, സുപർണ.

Eng­lish Sam­mury: song of Chan­drayaan three mis­sion vic­to­ry by velayud­han Edacheriyan

വീഡിയോ കാണാം

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

January 28, 2025
January 28, 2025
January 27, 2025
January 27, 2025
January 27, 2025
January 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.