22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 9, 2024
September 14, 2024
June 8, 2024
June 3, 2024
February 20, 2024
February 14, 2024
February 6, 2024
January 31, 2024
December 29, 2023

എക്സിറ്റ് പോളുകള്‍ തള്ളി സോണിയ ഗാന്ധി; യഥാര്‍ത്ഥ ഫലം നേര്‍ വിപരീതമായിരിക്കും

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2024 12:26 pm

വോട്ടെണ്ണലിന് ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പ്രതികരണവുമായി സോണിയഗാന്ധി. അതേസമയം വോട്ടെണ്ണല്‍ അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച പ്രതിപക്ഷ സഖ്യ നേതാക്കള്‍ തെര‍‍ഞ്ഞെടുപ്പ് കമ്മീഷനെ നേരില്‍കണ്ട് ആശങ്ക അറിയിച്ചു.

വോട്ടെണ്ണല്‍ സുതാര്യതയോടെ നടത്തണമെന്ന് സഖ്യ നേതാക്കള്‍ ആവശ്യപ്പെട്ടു. വോട്ടെണ്ണല്‍ നടപടികള്‍ പൂര്‍ണമായും ചിത്രീകരിക്കണം. കണ്‍ട്രോള്‍ യൂണിറ്റിലെ വോട്ടിംങ് മെഷീനിലെ തീയതികളും സമയവും രേഖപ്പെടുത്തണം. പോസ്ററല്‍ ബാലറ്റുകള്‍ ആദ്യം എണ്ണുന്ന രീതി തുടരണം. പല തവണ വോട്ടിംങ് യന്ത്രം എണ്ണിയ ശേഷം പോസ്റ്റല്‍ ബാലറ്റ് എണ്ണിയ സാഹചര്യം ഉണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി .

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്, മനു അഭിഷേക് സിംഗ്വ്, ഡി രാജ, എഎപി മന്ത്രി കൈലാഷ് ഗെലോട്ട് അടക്കം പ്രതിപക്ഷ നേതാക്കളാണ് തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ടത്. അതിനിടെ എന്‍ഡിഎയ്ക്ക് വന്‍ ഭൂരിപക്ഷം നല്‍കിയ എക്‌സിറ്റ് പോളുകളെ പരിഹസിച്ച് രാഹുല്‍ഗാന്ധി രംഗത്തെത്തി. ഇത് എക്‌സിറ്റ് പോള്‍ അല്ല മോഡി മീഡിയ പോള്‍ ആണെന്നായിരുന്നു രാഹുല്‍ഗാന്ധിയുടെ പരിഹാസം. വോട്ടെണ്ണലിന് മുന്നോടിയായി ഐസിസിയില്‍ രാഹുല്‍ഗാന്ധിയുടെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. ലോക്‌സഭാ സ്ഥാനാര്‍ത്ഥികളും പിസിസി അധ്യക്ഷന്മാരും നിയമസഭാ കക്ഷി നേതാക്കളും ഓണ്‍ലൈന്‍ വഴി യോഗത്തില്‍ പങ്കെടുത്തു.

Eng­lish Summary:
Sonia Gand­hi dis­miss­es exit polls; The actu­al result would be just the opposite

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.