
നാല് ദിവസത്തെ ചികിത്സയ്ക്ക് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിവിട്ടു. ഉദരസംബന്ധമായ രോഗത്തെ തുടർന്ന് ശ്രീ ഗംഗാ റാം ആശുപത്രിയിൽ ജൂൺ 15 മുതൽ ചികിത്സയിലായിരുന്നു. നിലവിൽ സോണിയയുടെ ആരോഗ്യം സ്ഥിരതയോടെയാണെന്നും പ്രത്യേകം ഡയറ്റ് നിർദേശിച്ചിട്ടുണ്ടെന്നും ആശുപത്രി ചെയർമാൻ ഡോ. അജയ് സ്വരൂപ് വ്യക്തമാക്കി. ഞായറാഴ്ചയാണ് സോണിയ ഗാന്ധിയെ ഗ്യാസ്ട്രോഎൻട്രോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. അണുബാധ നിയന്ത്രിക്കുന്നതിനുള്ള മരുന്നുകളാണ് തുടക്കത്തില്‍ നൽകിയിരുന്നത്. അതേസമയം, ഈ വർഷം ഫെബ്രുവരിയിലും 78കാരിയായ സോണിയ ഗാന്ധിയെ ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.