22 November 2024, Friday
KSFE Galaxy Chits Banner 2

Related news

November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024

തന്റെ ഇന്നിങ്സ് അവസാനിച്ചെന്ന് സോണിയ

web desk
റായ്പുർ
February 25, 2023 3:14 pm

കോൺഗ്രസിന്റെ വളർച്ചയിലെ നിർണായക വഴിത്തിരിവാണ് ഭാരത് ജോ‍ഡോ യാത്രയെന്നും ഇതോടെ തന്റെ ഇന്നിങ്സ് അവസാനിച്ചേക്കുമെന്നും മുൻ അധ്യക്ഷ സോണിയ ഗാന്ധി. ഛത്തിസ്ഗഡിലെ റായ്പുരിൽ കോൺഗ്രസ് പ്ലീനറി സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ടാണ് സോണിയാ ഗാന്ധി സജീവരാഷ്ട്രീയം വിടുമെന്ന പരോക്ഷ സൂചന നല്‍കിയത്. ‘ഡോ. മൻമോഹൻ സിങ്ങിന്റെ നേതൃത്വത്തിൽ 2004ലും 2009ലും കോണ്‍ഗ്രസിന് വിജയിക്കാനായത് എനിക്ക് വ്യക്തിപരമായി തൃപ്തി തന്ന അനുഭവമാണ്. കോൺഗ്രസിന്റെ വളർച്ചയിലെ വഴിത്തിരിവായ ഭാരത് ജോഡോ യാത്രയോടൊപ്പം എന്റെ ഇന്നിങ്സും അവസാനിച്ചേക്കും’- സോണിയ പറഞ്ഞു.

‘കോൺഗ്രസിനും രാജ്യത്തിനു മുഴുവനും വളരെയധികം വെല്ലുവിളിയേറിയ കാലഘട്ടമാണിത്. ബിജെപിയും ആർഎസ്എസും രാജ്യത്തെ ഓരോ സ്ഥാപനങ്ങളെയും വെട്ടിപ്പിടിക്കുകയും വഴിമാറ്റുകയും ചെയ്തു. ചില വ്യവസായികളെ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക നാശം ഉണ്ടാക്കി’- അവർ പറഞ്ഞു. പാർട്ടിയുടെ ത്രിദിന പ്ലീനറി സമ്മേളനത്തിന്റെ രണ്ടാം ദിനം 15,000ൽ പരം പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ.

കോൺഗ്രസിന്റെ ഭരണഘടനയിലെ ഭേദഗതികൾ പ്ലീനറി സമ്മേളനം പാസാക്കി. ഇതോടെ പ്രവർത്തകസമിതിയംഗങ്ങളുടെ എണ്ണം 25ൽനിന്ന് 35 ആയി വർധിച്ചു. കോൺഗ്രസ് പ്രസിഡന്റ്, മുൻ പ്രസിഡന്റുമാർ, മുൻ പ്രധാനമന്ത്രിമാർ, ലോക്‌സഭാ, രാജ്യസഭാ കക്ഷിനേതാക്കൾ എന്നിവർക്കു സ്ഥിരാംഗത്വം ലഭിക്കും. സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, ഡോ. മൻമോഹൻ സിങ്, മല്ലികാർജുൻ ഖർഗെ, അധീർ രഞ്ജൻ ചൗധരി എന്നിവർ ഇത്തരത്തിൽ സ്ഥിരാംഗങ്ങളാകും. പാർട്ടിയുടെ അംഗബലം ഉയർന്ന സാഹചര്യത്തിൽ എഐസിസി അംഗങ്ങളുടെ എണ്ണം 1300 ൽ നിന്ന് 1800 ആകും.

രാജസ്ഥാനിലെ ഉദയ്പുരിൽ കഴിഞ്ഞവർഷം നടന്ന ചിന്തൻ ശിബിരത്തിലുയർന്ന ഏതാനും ശുപാർശകള്‍ക്കും അംഗീകാരമായി. പ്രവർത്തകസമിതി ഉൾപ്പെടെ എല്ലാ പാർട്ടി സമിതികളിലും 50 ശതമാനം പട്ടികവിഭാഗ– ഒബിസി– ന്യൂനപക്ഷ വിഭാഗങ്ങൾക്കും സ്ത്രീകൾക്കും യുവാക്കൾക്കുമായി (50 വയസ്സിൽ താഴെയുള്ളവർ) മാറ്റിവയ്ക്കുന്നതുള്‍പ്പെടെയുള്ളവയാണത്.

Eng­lish Sam­mury: My Innings Could Con­clude With Bharat Jodo Yatra, Sonia Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.