23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 14, 2024
December 7, 2024
December 5, 2024
December 2, 2024
November 28, 2024
November 26, 2024
November 11, 2024
October 22, 2024
October 19, 2024

ഭൂമിതരംമാറ്റവുമായി പൊതുജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ എസ് ഒ പി

Janayugom Webdesk
തിരുവനന്തപുരം
August 10, 2023 3:22 pm

കേരള നെല്‍വയല്‍ ‑തണ്ണീര്‍ത്തട സംരക്ഷണ നിയമം ‑2008ന്‍റെ പരിധിയില്‍ വരുന്ന ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും മറ്റും സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയര്‍ (എസ് ഒ പി ) തയ്യാറാക്കിയിട്ടുള്ളതായി റവന്യൂവകുപ്പ് മന്ത്രി കെ രാജന്‍ നിയമസഭയില്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നല്‍കി.

2017‑ലെ കേരള നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി നിയമം നിലവില്‍ വന്നതിനു ശേഷം ഡാറ്റാ ബാങ്കില്‍ തെറ്റായി ഉള്‍പ്പെട്ട ഭൂമി അതില്‍ നിന്നു ഒഴിവാക്കുന്നതിനും ഭൂമിയുടെ തരം മാറ്റുന്നതിനും വന്‍ തോതിലാണ് അപേക്ഷ സ്വീകരിച്ചു വരുന്നത്.

അപേക്ഷകളുടെ ബാഹുല്യം നിമിത്തം സംസ്ഥാനത്തെ എല്ലാ റവന്യൂ ഡിവിഷണല്‍ ഓഫീസുകളിലും, കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമ പ്രകാരം ലഭിക്കുന്ന ഭൂമി തരം മാറ്റ അപേക്ഷകള്‍, ഏകീകൃതമായ രീതിയില്‍ കൈകാര്യം ചെയ്യുന്നതിനും, അപേക്ഷകൾ പ്രോസസ്സ്‌ ചെയ്യുന്നത്‌ ലളിതമാക്കുക എന്ന പ്രാഥമിക ഉദ്ദേശ്യത്തോടെയും, പ്രത്യേക അദാലത്തുകള്‍ നടത്തി, നിയമം/ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ച് പരമാവധി വേഗത്തില്‍ അപേക്ഷകളില്‍ തീര്‍പ്പ്‌ കല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് , സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയര്‍ (SOP) തയ്യാറാക്കിയിട്ടുള്ളതെന്നും മന്ത്രി രാജന്‍ വ്യക്തമാക്കി .

പദ്ധതി പ്രകാരം അപേക്ഷകള്‍ തീര്‍പ്പ്‌ കല്‍പ്പിക്കുന്നത്‌ മുന്‍ഗണനാ ക്രമത്തിലായിരിക്കണമെന്നും, ഇ‑ഓഫീസ്‌ നിലവിലുള്ള ഓഫീസിലും, അപേക്ഷാ വിവരങ്ങള്‍ രജിസ്റ്ററുകളില്‍ എഴുതി സൂക്ഷിക്കേണ്ടതാണെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്‌.തരം മാറ്റ അപേക്ഷകളില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍, എസ് ഒപിയില്‍ യില്‍ നല്‍കിയിട്ടുണ്ട്‌. ആയതുപ്രകാരം, ലൈഫ്‌ മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടതും വീട്‌ അനുവദിച്ച്‌ നല്‍കിയതുമായ കേസുകളില്‍ അപേക്ഷകള്‍ക്ക്‌ മുന്‍ഗണന നല്‍കി തീര്‍പ്പുകല്‍പ്പിക്കണമെന്നും, ഗുരുതര രോഗങ്ങള്‍ക്ക്‌ ചികിത്സാര്‍ത്ഥം ഭൂമി വില്‍ക്കേണ്ടതോ, വായ്പ ആവശ്യങ്ങള്‍ക്കോ, അനുകമ്പാര്‍ഹമായ മറ്റു സാഹചര്യങ്ങള്‍ക്കോ മുന്‍ഗണന നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി

കേരള നെൽവയൽ-തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരമുള്ള ഭൂമി തരം മാറ്റ അപേക്ഷകളുടെ അതിവേഗ തീര്‍പ്പാക്കല്‍ ദൗത്യത്തിനായുള്ള നിര്‍ദ്ദേശങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ട് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് പ്രകാരം അനുവദിച്ചു നൽകിയ താത്ക്കാലിക ജീവനക്കാരുടെ സേവന കാലാവധിയും, അനുവദിച്ച താല്ക്കാലിക സൗകര്യങ്ങളുടെ കാലാവധിയും, തരം മാറ്റത്തിനായി ഇനിയും തീര്‍പ്പാക്കാന്‍ ശേഷിക്കുന്ന ഓണ്‍ലൈന്‍ അപേക്ഷകള്‍ കൂടി സയമബന്ധിതമായി തീര്‍പ്പാക്കുന്നതിനായി, 6 മാസത്തേയ്ക്ക് കൂടി, ദീർഘിപ്പിച്ചു കൊണ്ട്, സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കുകയും ഉണ്ടായി.അധിക സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി കൊണ്ട്, കുടിശ്ശികയായി കിടന്ന ഓഫ് ലൈൻ അപേക്ഷകൾ ഭൂരിഭാഗവും തീർപ്പാക്കുന്നതിന് സാധിച്ചിട്ടുള്ളതാണെന്നുംതരം മാറ്റത്തിനായുള്ള അപേക്ഷകൾ നൽകുന്നത് സുതാര്യമാക്കുന്നതിനും, അപേക്ഷകൾ കൂടുതൽ വേഗത്തിലും കൃത്യതയോടെയും തീർപ്പാക്കുന്നതിനും 2022 മുതൽ ഭൂമി തരം മാറ്റത്തിനായുള്ള അപേക്ഷകൾ സമർപ്പിക്കുന്നത്, ഓൺലൈൻ സമ്പ്രദായത്തിലേക്ക് മാറ്റിസംസ്ഥാനത്ത് ഓഫ് ലൈനായി ലഭിച്ചിട്ടുളള 2,26,901 തരം മാറ്റ അപേക്ഷകളില്‍ 2,22,791 അപേക്ഷകളും തീര്‍പ്പ് കല്പിച്ചു.

ഓഫ് ലൈന്‍ അപേക്ഷകളില്‍ 4,110 അപേക്ഷകളാണ് വിവിധ കാരണങ്ങളാല്‍ തീര്‍പ്പ് കല്പിക്കാന്‍ ബാക്കിയുളളതെന്നും അദ്ദേഹം അറിയിച്ചു.അധിക സൗകര്യങ്ങളുടെ കാലാവധി അവസാനിച്ചിട്ടുള്ള സാഹചര്യത്തിൽ, പൊതു ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്ത്, ശേഷിക്കുന്ന അപേക്ഷകൾ കൂടി സമയബന്ധിതമായി തീർപ്പാക്കുന്നതിനായുള്ള ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനും, ആവശ്യമായ ജീവനക്കാരെ നിയമിക്കുന്നതും വാഹനങ്ങള്‍ അനുവദിക്കുന്നതുമായ വിഷയം സർക്കാർ പരിഗണിച്ചു വരുന്നതായും മന്ത്രി വ്യക്തമാക്കി.

സബ്ഡിവിഷന്‍ ആവശ്യമായ കേസുകളില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസുകളില്‍ നിന്നുമുളള ഉത്തരവിനോടൊപ്പം തരംമാറ്റ അപേക്ഷയിലെ സ്കെച്ച് പകര്‍പ്പ് കൂടെ നല്‍കണം. ഇപ്രകാരം സബ്ഡിവിഷന്‍ ആവശ്യമായ കേസുകളില്‍ ഒരാഴ്ചയ്ക്കകം സര്‍വ്വേ നടത്താന്‍ പറ്റാത്ത താലൂക്കുകളില്‍ എല്ലാം തന്നെ സബ്ഡിവിഷന്‍ നമ്പര്‍ റിലീസ് മുഖേന ഉണ്ടാക്കി റവന്യൂ രേഖകളില്‍ മാറ്റം വരുത്തി കരം ഒടുക്കി നല്‍കേണ്ടതാണ്.

ഇത്തരം കേസുകള്‍ പിന്നീട് സര്‍വ്വേ നടത്തേണ്ടതും സര്‍വ്വേ പെന്റിംഗാണെന്ന വിവരം റലീസിലും ബന്ധപ്പെട്ട രജിസ്റ്ററുകളിലും രേഖപ്പെടുത്തേണ്ടതുമാണ്.ഇത് സംബന്ധിച്ച് താലൂക്ക്‌ ഓഫീസിലും വില്ലേജ്‌ ഓഫീസിലും സ്വീകരിക്കേണ്ട ഭൂരേഖയിലെ മാറ്റങ്ങള്‍ സംബന്ധിച്ച നടപടികള്‍ ലഘുകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ തയ്യാറാക്കിയിട്ടുള്ളതാണ്.

കൂടാതെ, കേരള നെല്‍വയല്‍-തണ്ണീര്‍ത്ത സംരക്ഷണ നിയമപ്രകാരമുള്ള ഏതെങ്കിലുമോ എല്ലാമോ അധികാരങ്ങള്‍ വിനിയോഗിക്കുന്നതിന് സര്‍ക്കാര്‍ പൊതുവായോ പ്രത്യേകിച്ചോ പുറപ്പെടുവിക്കുന്ന ഉത്തരവ് പ്രകാരം ചുമതലപ്പെടുത്തുന്ന ഡെപ്യൂട്ടി കളക്ടര്‍ പദവിയില്‍ താഴെയല്ലാത്ത ഉദ്യോഗസ്ഥരെയും, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരായി നിയോഗിക്കുന്നതിന്, നിയമ ഭേദഗതി ചെയ്യുന്നതിനുള്ള നടപടിയും സ്വീകരിച്ചു വരുന്നു.

ജില്ലാ കളക്ടറേറ്റുകളില്‍ ഇതിനായി പ്രത്യേക തരംമാറ്റ സെല്‍ രൂപീകരിച്ച് അപേക്ഷകളുടെ എണ്ണവും തീര്‍പ്പാക്കലും നിരീക്ഷിക്കുന്നതിനും, ഫയലുകളില്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നടപടി സ്വീകരിക്കുന്നതിനായി ലഭ്യമാക്കുന്നതിനും സമയബന്ധിതമായി നടപടി പൂര്‍ത്തിയാക്കുന്നതിനും അതത് കാലയളവില്‍ ഉയര്‍ന്നുവരുന്ന പ്രശ്നങ്ങള്‍ തല്‍ക്ഷണം പരിഹരിക്കുന്നതിനും തരംമാറ്റ ജില്ലാതല സ്പെഷ്യല്‍ വിങ് മുഖേന നടപടി സ്വീകരിക്കുവാന്‍ കഴിയുന്നതാണ്.

ആയതുകൂടി നടപ്പില്‍ വരുന്നതോടെ അപേക്ഷകള്‍ തീര്‍പ്പാക്കുന്നതില്‍ വേഗത കൈവരിക്കുന്നതിനും പരാതികള്‍ പൂര്‍ണമായും പരിഹരിക്കുന്നതിനും സാധിക്കുന്നതാണെന്നും മന്ത്രി കെ രാജന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിന് മറുപടിയായി നല്‍കി

Eng­lish Summary:
SOP to resolve the dif­fi­cul­ties faced by the pub­lic with land reclassification

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.