9 January 2025, Thursday
KSFE Galaxy Chits Banner 2

Related news

January 7, 2025
December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024

മിസോറാമില്‍ സോറം പീപ്പിള്‍സ് മൂവ്മെന്റിന് വന്‍ മുന്നേറ്റം;കൂടുതല്‍ സീറ്റില്‍ മുന്നിട്ട് നില്‍ക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
December 4, 2023 11:29 am

മിസോറാം നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തു വരുമ്പോള്‍ സോറം പീപ്പില്‍സ് മൂവ്മെന്റെ് കൂടുതല്‍ സീറ്റില്‍ സീറ്റില്‍ മുന്നിട്ടു നില്‍ക്കുന്നു, സംസ്ഥാനത്തെ ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ട് 7 സീറ്റില്‍മാത്രമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 1 സീറ്റിൽ മാത്രം ലീഡ് ചെയ്യുകയാണ്. നിലവിൽ ബിജെപി 3 സീറ്റിലും മുന്നിട്ട് നിൽക്കുന്നുണ്ട്. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമിൽ ഉള്ളത്. ജനസംഖ്യയിൽ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്.

മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങൾ തിരഞ്ഞെടുപ്പിലുണ്ടാകാന്‍ സാധ്യതയുണ്ട് മണിപ്പൂർ കലാപവും കുടിയേറ്റവും അഴിമതിയും പ്രധാന ചർച്ചയായ മിസോറാം കടമ്പ കടക്കുക എളുപ്പമാകില്ല. ഭരണ വിരുദ്ധ വികാരത്തെ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ മിസോ നാഷണൽ ഫ്രണ്ടും മുഖ്യമന്ത്രി സോറം തങ്കയും. വടക്കുകിഴക്കൻ മേഖലയിൽ നിന്ന് തുടച്ചു നീക്കപ്പെട്ട കോൺഗ്രസ് ആകട്ടെ രാഹുൽ ഗാന്ധിയെ മുൻനിർത്തി തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ചെറുകക്ഷികളെ കൂട്ടുപിടിച്ച് മുൻ ഐപിഎസ് ഉദ്യോഗസ്ഥൻ, ലാൽദുഹോമ മുന്നിൽ നിന്ന് നയിക്കുന്ന സോറം പീപ്പിൾസ് മൂവ്മെന്റ് എട്ടര ലക്ഷം വോട്ടർമാരാണ് മിസോറാമിലുള്ളത്. അതിൽ 87ശതമാനവും ക്രൈസ്തവവിഭാഗത്തില്‍ ഉള്ളവരാണ് . 

40 നിയമസഭ സീറ്റിൽ 39ഉം പട്ടിക വർഗ സംവരണ സീറ്റുമാണ്. ജനറൽ വിഭാഗത്തിൽ സീറ്റ് ഒന്നേയൊന്ന് മാത്രം. പത്ത് വർഷം അധികാരത്തിലിരുന്ന കോൺഗ്രസിനെ തുടച്ച് നീക്കിയാണ് 2018ൽ എംഎന്‍എഫ് സോറംതങ്കയുടെ നേതൃത്വത്തിൽ അധികാരം പിടിച്ചത്. 2013ൽ 34 സീറ്റുകളുണ്ടായിരുന്ന കോൺഗ്രസിന് 2018ൽ കിട്ടിയത് അഞ്ച് സീറ്റ് മാത്രം. എംഎന്‍എഫ് ന് 26. ബിജെപി ആകട്ടെ 68 ശതമാനത്തിൽ നിന്ന് 8 ശതമാനം വോട്ട് പിടിക്കുകയും ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുകയും ചെയ്തു. ബിജെപി നേരിട്ട് ഭരിക്കുകയോ, സഖ്യമുണ്ടാക്കുയോ ചെയ്യാത്ത ഒരേയൊരു വടക്ക് കഴിക്കൻ സംസ്ഥാനം കൂടിയാണ് മിസോറാം.

Eng­lish Summary:
Soram Peo­ple’s Move­ment makes huge progress in Mizo­ram; lead­ing in more than 30 seats

You may also like this video:

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.