മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകനും ബിസിസിഐയുടെ പ്രസിഡന്റുമായ സൗരവ് ഗാംഗുലി രാഷ്ട്രീയത്തിലിറങ്ങിയേക്കുമെന്ന് സൂചന. ബിസിസിഐ പ്രസിഡന്റ് സ്ഥാനം സൗരവ് ഗാംഗുലി ഉടന്‍ രാജി വച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപിയിലേക്കാണ് അദ്ദേഹം ചേക്കേറുകയെന്നാണ് അഭ്യൂഹങ്ങള്‍. അതേസമയം ബംഗാളിലെ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസുമായും മുഖ്യമന്ത്രി മമത ബാനര്‍ജിയുമായും ഗാംഗുലിക്ക് അടുത്തബന്ധമുണ്ട്. ഗാംഗുലിയുടെ ഇന്നലെയുണ്ടായ ഒരു ട്വീറ്റാണ് അഭ്യൂഹങ്ങള്‍ക്ക് തിരികൊളുത്തിയത്.
1992ല്‍ ക്രിക്കറ്റിനൊപ്പമുള്ള എന്റെ യാത്രയാരംഭിച്ചിട്ട് 2022ല്‍ 30 വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. അന്നു മുതല്‍ ക്രിക്കറ്റ് എനിക്കു ഒരുപാട് നല്‍കിയിട്ടുണ്ട്. ജീവിതത്തിലെ പുതിയ അധ്യായത്തിലേക്കു കടന്നാലും നിങ്ങളുടെയെല്ലം പിന്തുണ തുടര്‍ന്നും ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സൗരവ് ഗാംഗുലി ട്വീറ്റ് ചെയ്തു.
അതേസമയം ഗാംഗുലി ബിസിസിഐയുടെ പ്രസിഡന്റ് സ്ഥാനമൊഴിയില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ പ്രതികരിച്ചു.
English Summary: Sourav Ganguly enters politics?
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.