23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024
November 21, 2024
November 20, 2024
November 20, 2024
November 20, 2024

മഴക്കളിയില്‍ ദക്ഷിണാഫ്രിക്ക സെമിയില്‍; ഇന്ത്യക്ക് തിരിച്ചടി

Janayugom Webdesk
ചെന്നൈ
March 24, 2022 9:22 pm

ആരാധകരെ അ­മ്പരപ്പിച്ച് എംഎസ് ധോണി ചെന്നൈ സൂപ്പര്‍ കിങ്സിന്റെ നായകസ്ഥാനം ഒഴിഞ്ഞു. പുതിയ നായകനായി രവീന്ദ്ര ജഡേജയെ പ്രഖ്യാപിച്ചു. നായകസ്ഥാനം ഒഴിഞ്ഞെങ്കിലും ധോണി താരമായി ടീമിനൊപ്പമുണ്ടാവും. ധോണിയുടെ കീഴില്‍ പുതിയ നായകനെ വളര്‍ത്തിക്കൊണ്ടുവരികയെന്ന തന്ത്രപരമായ നീക്കം തന്നെയാണ് സിഎസ്‌കെ നടത്തിയിരിക്കുന്നത്. മെഗാ ലേലത്തിന് മുമ്പ് ധോണിയേക്കാള്‍ പണം നല്‍കിയാണ് സിഎസ്‌കെ ജഡേജയെ നിലനിര്‍ത്തിയത്. 16 കോടിയാണ് ജഡേജയ്ക്ക് ടീം പ്രതിഫലമായി നല്‍കിയത്.

2008‑മുതല്‍ ധോണിയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നയിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം ഇതിനകം തന്നെ വിരമിച്ചിട്ടുണ്ട്. ധോണിക്ക് കീഴില്‍ ചെന്നൈ നാല് ഐപിഎല്‍ കിരീടങ്ങളാണ് സ്വന്തമാക്കിയിട്ടുള്ളത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍ ഈ സീസണിലും വരും സീസണിലും ധോണി ടീമിലുണ്ടാവുമെന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 2012ല്‍ ചെന്നൈ ടീമിന്റെ ഭാഗമായ രവീന്ദ്ര ജഡേജ തുടര്‍ന്നുള്ള സീസണുകളിലും അവരുടെ നിര്‍ണായക താരമായിരുന്നു.

13 സീസണില്‍ ചെന്നൈയെ നയിച്ച ധോണിക്ക് കീഴില്‍ 2020ല്‍ മാത്രമാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്തായത്. സിഎസ്‌കെയുടെ നായകനായി 204 മത്സരങ്ങളാണ് ധോണി കളിച്ചത്. 121 മത്സരങ്ങള്‍ ടീമിനെ ജയിപ്പിക്കാന്‍ ധോണിക്കായിരുന്നു. 82 മത്സരങ്ങള്‍ തോറ്റപ്പോള്‍ ഒരു മത്സരത്തിന് ഫലമുണ്ടായില്ല. 59.60 ആണ് നായകനായുള്ള ധോണിയുടെ വിജയ ശതമാനം. നാല് തവണ ഐപിഎല്‍ കിരീടവും രണ്ട് തവണ ചാമ്പ്യന്‍സ് ലീഗ് കിരീടവും സിഎസ്‌കെയ്ക്ക് നേടിക്കൊടുക്കാന്‍ ധോ­ണിക്ക് സാധിച്ചിരുന്നു. 4475 റണ്‍സാണ് നായകനായി ധോണിയുടെ പേരിലുള്ളത്. ബാറ്ററായി ധോണി തുടരുമെന്നാണ് ടീം വ്യക്തമാക്കിയിരിക്കുന്നത്. 

Eng­lish Summary:South Africa semi-final in rain; A set­back for India
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.