7 December 2025, Sunday

Related news

December 7, 2025
December 5, 2025
November 27, 2025
November 23, 2025
November 23, 2025
November 21, 2025
November 21, 2025
October 31, 2025
October 31, 2025
October 29, 2025

റാഫയില്‍ കടന്നാക്രമിക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക

Janayugom Webdesk
ന്യൂഡല്‍ഹി
February 14, 2024 10:58 am

ജനസാന്ദ്രതയേറിയ റാഫയില്‍ കടന്നാക്രമിക്കാനുള്ള ഇസ്രയേല്‍ തീരുമാനത്തിനെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് ദക്ഷിണാഫ്രിക്ക. ഗാസയിലെ പലസ്തീന്‍കാരുടെ അവകാശങ്ങള്‍ ലംഘിക്കുന്നത് തടയാന്‍ കോടതി ഇടപെടണമെന്ന് അടിയന്ത അഭ്യര്‍ത്ഥന നടത്തി.റാഫയില്‍ കടന്നാക്രമണം നടത്തിയാല്‍ വംശഹത്യം കണ്‍വെന്‍ഷന്റെയും, ജനുവരി 26ലെ നീതിന്യായ കോടതി ഉത്തരവിന്റെയും ഗുരുതരലംഘനമായിരിക്കും, അടിയന്തിരമായി ഇടപെടണമെന്നും ദക്ഷിണാഫ്രിക്ക ആവശ്യപ്പെട്ടു .

അതേസമയം റാഫയിൽ ഒഴിപ്പിക്കലിന്റെ ഭാഗമാകില്ലെന്ന്‌ ഐക്യരാഷ്‌ട്ര സംഘടന അറിയിച്ചു. ഇസ്രയേലിൽനിന്ന്‌ ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചില്ലെന്നും നിർബന്ധിത ഒഴിപ്പിക്കലുകളിൽ യുഎൻ പങ്കെടുക്കുന്നില്ലെന്നും വക്താവായ ജെൻസ് ലാർക്ക് പറഞ്ഞു. ഗാസയിൽ ഇസ്രയേൽ അതിക്രമത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28,473 കവിഞ്ഞു. രണ്ട് ബന്ദികളെ രക്ഷിക്കുന്നതിനിടയിൽ ഇസ്രയേൽ കൊലപ്പെടുത്തിയവരുടെ എണ്ണം 72 ആയി.

ഇസ്രയേൽ ഗാസയിലെ സൈനിക നടപടികൾ അവസാനിപ്പിക്കണമെന്ന്‌ ചൈന ആവശ്യപ്പെട്ടു. റാഫയിൽ മാനുഷിക ദുരന്തം തടയാൻ ഇസ്രയേൽ സാധ്യമായതെല്ലാം ചെയ്യണമെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിൽ പറഞ്ഞു.ഗാസയിലെ വെടിനിർത്തൽ–- ബന്ദികൈമാറ്റ ചർച്ചകള്‍ക്കായി സിഐഎ തലവൻ വില്യം ബേൺസ് കെയ്‌റോയിലെത്തി. അമേരിക്കയിൽ പ്രസിഡന്റ്‌ ജോ ബൈഡനും ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമനും കൂടിക്കാഴ്‌ച നടത്തി.

Eng­lish Summary:
South Africa to appeal to Inter­na­tion­al Court of Jus­tice against Israel’s deci­sion to invade Rafah

You may also like this video:

Kerala State - Students Savings Scheme

TOP NEWS

December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025
December 7, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.