24 January 2026, Saturday

യുപിയിലെ കര്‍ഹാര്‍ മണ്ഡലത്തില്‍ എസ് പി സ്ഥാനാര്‍ത്ഥിക്ക് ലീഡ്

Janayugom Webdesk
യുപി
November 23, 2024 10:24 am

ഉത്തർപ്രദേശിലെ കർഹാൽ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർടി (എസ്‌പി)യ്ക്ക്‌ ലീഡ്‌. ആദ്യ ഒരു റൗണ്ട്‌ വോട്ടെണ്ണിക്കഴിഞ്ഞപ്പോൾ എസ്‌പിയുടെ തേജ്‌ പ്രതാപ്‌ യാദവ്‌ 6698 വോട്ടുകൾക്കാണ്‌ മുന്നിട്ടു നിൽക്കുന്നത്‌.

ബിജെപിയുടെ അനുജേഷ് പ്രതാപ് സിങാണ്‌ രണ്ടാം സ്ഥാനത്ത്‌. എസ്‌പി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ അനന്തരവനാണ്‌ തേജ്‌ പ്രതാപ്‌. മെയിൻപുരി ലോക്‌സഭാ സീറ്റിന്റെ ഭാഗമായ കർഹാൽ എസ്പിയുടെ ശക്തികേന്ദ്രമാണ്‌. 2002‑ൽ മാത്രമാണ്‌ ബിജെപിയ്ക്ക്‌ ഇവിടെ വിജയിക്കാൻ സാധിച്ചിട്ടുള്ളത്‌. 1993 മുതൽ എസ്പിയുടെ കോട്ടയാണ്‌ കർഹാൽ.കനൗജിൽ നിന്ന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് സിറ്റിംഗ് എംഎൽഎയായിരുന്ന അഖിലേഷ് യാദവ് രാജിവച്ചതിനെ തുടർന്നാണ് കർഹാലിൽ ഉപതെരഞ്ഞെടുപ്പ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.