11 February 2026, Wednesday

Related news

February 6, 2026
February 5, 2026
February 3, 2026
February 2, 2026
January 26, 2026
January 23, 2026
January 19, 2026
January 10, 2026
January 6, 2026
January 4, 2026

പരിപാടിക്ക് എസ്‍പി എത്താൻ വൈകി: മലപ്പുറം എസ്പിയെ രൂക്ഷമായി വിമര്‍ശിച്ച് അൻവര്‍ എംഎല്‍എ, വേദിയില്‍നിന്നിറങ്ങി എസ് പി

Janayugom Webdesk
മലപ്പുറം
August 20, 2024 1:48 pm

പരിപാടിയില്‍ പങ്കെടുക്കാന്‍ വൈകിയ എത്തിയ മലപ്പുറം എസ് പിയെ രൂക്ഷമായി വിമര്‍ശിച്ച് പിവി അന്‍വര്‍ എംഎല്‍എ. പൊലീസ് അസോസിയേഷൻ സമ്മേളനത്തിനിടെയാണ് വേദിയില്‍ വെച്ച് മലപ്പുറം എസ്‍പി എസ് ശശിധരനെ രൂക്ഷമായ ഭാഷയില്‍ എംഎല്‍എ വിമര്‍ശിച്ചത്. പരിപാടിക്ക് എസ്‍പി എത്താൻ വൈകിയതില്‍ പ്രകോപിതനായാണ് പിവി അന്‍വര്‍ എംഎല്‍എ രൂക്ഷ വിമര്‍ശനം നടത്തിയത്. തന്റെ പാർക്കിലെ രണ്ടായിരത്തിലധികം ഭാരം വരുന്ന റോപ് മോഷണം പോയതായും എട്ട് മാസം കഴിഞ്ഞിട്ടും പ്രതിയെ പിടിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ തെളിവ് സഹിതം നിയമസഭയിൽ ഇക്കാര്യങ്ങൾ ഉന്നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി. എംഎല്‍എയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെ പരിപാടിയിലെ മുഖ്യപ്രഭാഷകനായിരുന്ന എസ്‍പി എസ് ശശിധരൻ പ്രസംഗത്തിന് തയ്യാറാവാനാവാതെ വേദി വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.