ഐഎസ്ആര്‍ഒയുടെ സ്പാഡെക്സ് സ്പേസ് ഡോക്കിങ് ദൗത്യം മാറ്റി. ഉപഗ്രഹങ്ങൾ രണ്ടായി വിക്ഷേപിച്ചതിന് ശേഷം ഒന്നായി കൂട്ടിച്ചേർക്കുന്നതാണ് ഡോക്കിങ് പരീക്ഷണം. ഒമ്പതിന് രാവിലെ ഒമ്പതിനും പത്തിനുമിടയില്‍ ചേസര്‍ എസ്ഡിഎക്സ് 01, ടാര്‍ഗറ്റ് എസ്ഡിഎക്സ് 02 ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് വച്ച് കൂട്ടിയോജിപ്പിക്കും. സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് കൂടുതൽ പരിശോധനകൾ ആവശ്യമായതിനാലാണ് ഡോക്കിങ് നീട്ടിയതെന്ന് ഐഎസ്‌ആർഒ അറിയിച്ചു.
ഡിസംബര്‍ 30ന് പിഎസ്എല്‍വി 60 റോക്കറ്റാണ് സ്പാഡെക്സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങള്‍ ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ചത്. ദൗത്യം വിജയിച്ചാല്‍ സ്പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. റഷ്യ, അമേരിക്ക, ചൈന എന്നീ മൂന്ന് രാജ്യങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ ബഹിരാകാശ ഡോക്കിങ് സാങ്കേതിക വിദ്യയുള്ളത്. 470 കിലോമീറ്റർ ഉയരത്തിലുള്ള സർക്കുലർ ലോ എർത്ത് ഓർബിറ്റിൽ വച്ച് രണ്ട് പേടകങ്ങളും ഡോക് ചെയ്യാനാണ് ഈ ദൗത്യം ലക്ഷ്യമിടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.