22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 21, 2024
November 14, 2024
November 6, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024
October 27, 2024

ഗാസയ്ക്കെതിരായ യുദ്ധത്തില്‍ ഇസ്രയേല്‍ അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുന്നതില്‍ സംശയം പ്രകടിപ്പിച്ച് സ്ഫാനിഷ് പ്രധാനമന്ത്രി

Janayugom Webdesk
ന്യൂഡല്‍ഹി
December 1, 2023 1:19 pm

ഗാസയ്ക്കെതിരായ യുദ്ധത്തില്‍ ഇസ്രയേല്‍ അന്താരാഷട്ര നിയമങ്ങള്‍ പാലിക്കുന്നതില്‍ കടുത്ത സംശയം പ്രകടിപ്പിച്ച് സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ്.‍ഞങ്ങള്‍ കാണുന്ന ദൃശ്യങ്ങളും വര്‍ദ്ധിച്ചുവരുന്ന ശിശുമരണങ്ങളുടെ എണ്ണവും ഇസ്രയേലിന്‍റെ അന്താരാഷട്ര മാനുഷിക നിയമങ്ങള്‍ പാലിക്കുന്നതിനെക്കുറിച്ച് ഗുരുതരമായ സംശയങ്ങളാണ് ഉയര്‍ത്തുന്നത്. ഗാസയില്‍ നടക്കുന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു

സാഞ്ചസ് സ്പാനിഷ് സർക്കാർ ഉടമസ്ഥതയിലുള്ള ബ്രോഡ്കാസ്റ്റർ ടേലിവിഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.അക്രമം കൂടുതൽ അക്രമത്തിലേക്ക് നയിക്കുന്നു, ഈജിപ്തിലെ റഫ ക്രോസിംഗ് സന്ദർശിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. സമ്പൂർണ വെടിനിർത്തൽ വേണമെന്നും പെഡ്രോ സാഞ്ചസ്.‍ ആവശ്യപ്പെട്ടു. ഗാസയ്‌ക്കെതിരായ ഇസ്രായേൽ ആക്രമണങ്ങളെ അപലപിക്കുകയും ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ യൂറോപ്പിനോട് ആവശ്യപ്പെടുകയും ചെയ്‌തതാണ് ഇസ്രായേലിനെ ചൊടിപ്പിച്ചത്.

ഇത്തരം പ്രസ്താവനകൾ ഭീകരതയെ വളർത്തുന്നുവെന്ന സാഞ്ചസിന്റെ അഭിപ്രായത്തോട് ഇസ്രായേൽ വിദേശകാര്യ മന്ത്രി എലി കോഹൻ പ്രതികരിച്ചു. തുടർന്ന് കോഹൻ സ്പാനിഷ് അംബാസഡറെ വിളിച്ച് തന്റെ പ്രതിഷേധം രേഖപ്പെടുത്തി. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ദിവസങ്ങള്‍ കടന്നിരിക്കുകയാണ്.

Eng­lish Summary:
Span­ish PM cast doubt on Israel’s com­pli­ance with inter­na­tion­al law in war on Gaza

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.