27 January 2026, Tuesday

Related news

January 27, 2026
January 22, 2026
January 21, 2026
January 14, 2026
December 14, 2025
November 22, 2025
November 21, 2025
November 18, 2025
November 17, 2025
November 6, 2025

ഗവര്‍ണറുടെ കത്തിന് മറുപടി കൊടുക്കില്ലെന്ന് സ്പീക്കര്‍

Janayugom Webdesk
തിരുവനന്തപുരം
January 27, 2026 10:18 pm

നയപ്രഖ്യാപനത്തിൽ മുഖ്യമന്ത്രി പ്രസംഗിച്ച ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടുള്ള ഗവര്‍ണറുടെ കത്തിന് മറുപടി കൊടുക്കില്ലെന്ന് സ്പീക്കര്‍ എ എന്‍ ഷംസീര്‍. സാധാരണ നിലയില്‍ ഗവര്‍ണര്‍ കത്തയക്കുമ്പോള്‍ സ്പീക്കര്‍ക്കാണ് ആദ്യം നല്‍കേണ്ടത്. എന്നാല്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ ശേഷമാണ് തനിക്ക് ലഭിച്ചത്. അതീവ രഹസ്യ സ്വഭാവം എന്നാണ് കത്തിന്റെ പുറത്ത് എഴുതിയിട്ടുള്ളത്. എന്നാല്‍ അങ്ങനെയൊന്നും കത്തില്‍ കണ്ടില്ല. കത്തിന്റെ പകര്‍പ്പാണോ സ്പീക്കര്‍ക്ക് നല്‍കേണ്ടതെന്നും ഗവര്‍ണറുടെ ഓഫിസ് അത് പരിശോധിക്കട്ടേയെന്നും വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി സ്പീക്കര്‍ പറഞ്ഞു. കത്ത് മാധ്യമങ്ങള്‍ക്ക് കൊടുക്കുകയും കോപ്പി സ്പീക്കറുടെ ഓഫിസിനും നല്‍കുകയാണ് ചെയ്തത്. നേരിട്ട് കത്ത് നല്‍കിയാല്‍ മറുപടി നല്‍കുമെന്നും ഇപ്പോള്‍ അയച്ച കത്തിന് മറുപടി കൊടുക്കില്ലെന്നും സ്പീക്കര്‍ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Skip to toolbar