29 December 2025, Monday

Related news

December 28, 2025
December 26, 2025
December 23, 2025
December 20, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 13, 2025
December 12, 2025

വയനാട് ദുരിന്തബാധിതർക്കായി പ്രത്യേക അദാലത്ത്

Janayugom Webdesk
വയനാട്
September 10, 2024 10:10 pm

വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ അകപ്പെട്ടവരില്‍ ഇതുവരെയും ധനസഹായങ്ങളൊന്നും ലഭിക്കാത്തവര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അദാലത്ത്.സെപ്റ്റംബര്‍ 11,12 തീയതികളില്‍ രാവിലെ 10 മണി മുതലാണ് അദാലത്ത് നടക്കുക.മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ള ഇതുവരെ സര്‍ക്കാർ ധനസഹായം ലഭിക്കാത്തവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.

പുനരധിവാസത്തിനായി ഫര്‍ണിച്ചറുകള്‍ ലഭിക്കാത്തവര്‍ക്കും അദാലത്തില്‍ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.ദുരന്തത്തില്‍ തിരിച്ചറിയല്‍ രേഖകള്‍,മറ്റ് വിലപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നഷ്ടമായവരെ സഹായിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിന്റേത് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ കൗണ്ടറുകളും സജ്ജമാക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.