9 December 2025, Tuesday

Related news

December 5, 2025
November 26, 2025
November 25, 2025
November 21, 2025
November 19, 2025
November 18, 2025
November 18, 2025
November 16, 2025
November 15, 2025
November 12, 2025

ബീഹാര്‍ വോട്ടര്‍പട്ടികയിലെ പ്രത്യേക പരിശോധന: സുപ്രീംകോടതി നിരീക്ഷണത്തോട് വിയോജിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Janayugom Webdesk
ന്യൂഡല്‍ഹി
July 22, 2025 10:55 am

ബീഹറിലെ വോട്ടര്‍പട്ടികയിലെ പ്രത്യേക പരിശോധനയില്‍ സുപ്രീംകോടതി നിരീക്ഷണത്തോട് വിയോജിച്ച് തിര‍ഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാരെ തിരിച്ചറിയാന്‍ ആധാര്‍കാര്‍ഡ്, തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ്,റേഷന്‍ കാര്‍ഡ് എന്നിവ ഉപയോഗിക്കാമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇവ മൂന്നും പറ്റില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിലപാടെടുത്തത്. ആധാര്‍ കാര്‍ഡ് വെറുമൊരു തിരിച്ചറിയല്‍ കാര്‍ഡ് മാത്രമാണെന്നും അത് പൗരത്വം തെളിയിക്കുന്ന രേഖയല്ലെന്നുമാണ് കമ്മീഷന്‍ വ്യക്തമാക്കിയത്.

ബിഹാറില്‍ മാത്രമല്ല രാജ്യത്ത് തന്നെ വ്യാജ റേഷന്‍ കാര്‍ഡുകള്‍ ധാരാളമുണ്ടെന്നും അതിനാല്‍ റേഷന്‍ കാര്‍ഡും വോട്ടര്‍ പട്ടിക പരിശോധനയില്‍ അംഗീകരിക്കാന്‍ സാധിക്കില്ല. എന്നാല്‍ നിലവിലെ തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡിനെ മാത്രം ആശ്രയിച്ചാല്‍ ഇപ്പോള്‍ നടത്തുന്ന പ്രത്യക ദൗത്യം തന്നെ നിഷ്ഫലമായി പോകുമെന്നും കമ്മീഷന്‍ കോടതിയെ ധരിപ്പിച്ചു.

മുമ്പ് വോട്ടര്‍പട്ടികയില്‍ ഉള്ള ആളുകള്‍ക്ക് സ്വാഭാവികമായി ലഭിക്കുന്നതാണ് വോട്ടര്‍ ഐഡി കാര്‍ഡ്. എന്നാല്‍ അര്‍ഹതയുള്ള വോട്ടര്‍മാരെ കണ്ടെത്തുന്നതിന് വേണ്ടി നടത്തുന്ന പ്രത്യേക പരിശോധനയില്‍ വോട്ടര്‍ ഐഡി കാര്‍ഡിനെ ആധാരമായി സ്വീകരിക്കാനാകില്ല. വോട്ടര്‍ പട്ടികയില്‍ അനര്‍ഹര്‍ കടന്നുകൂടിയതുകൊണ്ടാണ് പ്രത്യേക പരിശോധന വേണ്ടിവന്നതെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം വോട്ടര്‍ പട്ടികയില്‍ പേരില്ല എന്നുള്ളത് കൊണ്ട് ആരുടെയെങ്കിലും പൗരത്വം ഇല്ലാതാകുന്നില്ലെന്നും കമ്മീഷന്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിക്കുന്നു.

നിലവിലെ വോട്ടര്‍ പട്ടിക പരിഷ്‌കരിക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രമങ്ങള്‍ രാജ്യത്തെ നിയമങ്ങളുടെയോ വോട്ടര്‍മാരുടെ മൗലികാവശങ്ങളുടേയൊ ലംഘനമല്ലെന്നും കമ്മീഷന്‍ പറഞ്ഞു. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടര്‍ പട്ടികയില്‍ പരിഷ്‌കരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ട് പോകുന്നത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ നല്‍കിയ ഹര്‍ജിയിലാണ് കമ്മീഷന്‍ രേഖാമൂലം മറുപടി നല്‍കിയിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.