10 February 2026, Tuesday

Related news

February 7, 2026
February 2, 2026
December 23, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 8, 2025

അമ്മയുടെ ഓഫീസിൽ പ്രത്യേക പരിശോധന

Janayugom Webdesk
കൊച്ചി
September 1, 2024 5:05 pm

താരസംഘടന അമ്മയുടെ ഓഫീസില്‍ പരിശോധ നടത്താനായി പ്രത്യേക അന്വേഷണ സംഘം എത്തി.ഇത് രണ്ടാം തവണയാണ് പരിശോധനയ്ക്കായി അന്വേഷണസംഘം എത്തുന്നത്.ഇടവേള ബാബു,മുകേഷ് എന്നിവര്‍ക്കെതിരെയുള്ള ലൈംഗിക പീഡന പരാതിയില്‍ തെളിവ് ശേഖരിക്കാനായാണ് പ്രത്യേക സംഘം അമ്മയുടെ ഓഫീസില്‍ എത്തിയത്.
സംഘടനയിലെ അംഗത്വവുമായും ഭാരവാഹി തെരഞ്ഞെടുപ്പുമായും ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാനാണ് പരിശോധന നടത്തിയത്.ഇടേള ബാബുവിനെതിരായ കേസില്‍ അന്വേഷണം നടത്തുന്ന സംഘമാണ് സ്ഥലത്തെത്തി പരിശോധന നടത്തിയത്.

അമ്മയില്‍ അംഗത്വം നല്‍കാമെന്ന് പറഞ്ഞ് ഇടവേള ബാബു തന്നെ ലൈംഗിക അതിക്രമം നടത്തിയെന്ന് ആലുവ സ്വദേശിനിയായ യുവതി പരാതി നല്‍കിയിരുന്നു.ഇത് സംബന്ധിച്ച് എറണാകുളം നോര്‍ത്ത് പൊലീസില്‍ പരാതിയുണ്ട്.ഇതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ സംഘം പരിശോധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.