അട്ടപ്പാടിയിലെ റവന്യൂ പ്രശ്നങ്ങൾക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കി പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ പുതൂർ ഗ്രാമപഞ്ചായത്ത് രംഗനാഥപുരത്ത് നിർമ്മിച്ച സമാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി.
അട്ടപ്പാടിയിൽ ആറ് വില്ലേജുകളാണുള്ളത്. കള്ളമല, പാടവയൽ, അഗളി, പുതൂർ, കോട്ടത്തറ, ഷോളയൂർ. ഇവയിൽ കള്ളമല വില്ലേജ് ഒഴിച്ച് ഒന്നിലും റീസർവ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അതിനാൽ പ്രദേശവാസികള്‍ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. വസ്തു കൈ മാറ്റം ചെയ്യുന്നതിനോ. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഭൂമി പണയപ്പെടുത്തി വായ്പ എടുക്കുന്നതിനും മറ്റും സാധിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ മന്ത്രിയെ അറിയിച്ചപ്പോഴായിരുന്നു പ്രത്യേക റവന്യൂ പാക്കേജ് അനുവദീക്കാമെന്ന് മന്ത്രി മറുപടി നല്‍കിയത്. അഗളി ഗ്രാമ പഞ്ചായത്ത് രണ്ടായിതിരിക്കുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, ജില്ല എക്സിക്യൂട്ടീവ് അംഗം പൊറ്റശേരി മണികണ്ഠൻ. മണ്ഡലം സെക്രട്ടറി സി. രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി എസ് സനോജ് എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തി.
English Summary: Special package for revenue issues in Attappadi: Minister K Rajan
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.