ശബരിമലയിലെ തിരക്ക് നിയന്ത്രക്കാന്‍ ക്രിയാത്മകമായ ഇടപെടല്‍ നടത്താന്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ തീരുമാനം. സ്ത്രീകൾക്കും കുട്ടികളുമായി വരുന്നവർക്കും പ്രത്യേക ക്യൂ ഏർപ്പെടുത്താനും തീർത്ഥാടനവുമായി ബന്ധപ്പെട്ട ഉയർന്ന വന്ന പരാതികൾ രണ്ടു ദിവസത്തിനുള്ളിൽ പരിഹരിക്കാനും അവലോകന യോഗത്തിൽ തീരുമാനമായി.
ഭക്തര്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നത് കണക്കിലെടുത്താണ് അവലോകന യോഗം ചേര്‍ന്നതെന്നും സര്‍ക്കാര്‍ പ്രതീക്ഷിച്ചതിനേക്കാള്‍ കൂടുതല്‍ ഭക്തരാണ് ദിനംപ്രതി തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ എത്തുന്നതെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിഹരിക്കുമെന്നും പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
English Summary:Special queue for women and children at Sabarimala: Minister K Radhakrishnan
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.