ഭിന്നശേഷിക്കാരായ ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന കുട്ടികൾ പഠിക്കുന്ന സ്പെഷ്യൽ സ്കൂളുകൾ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും അധ്യാപകർക്കും ജീവനക്കാർക്കും വേതനവും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനും സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ആവശ്യപ്പെട്ടു.
സ്പെഷ്യൽ സ്കൂൾ എംപ്ലോയീസ് യൂണിയൻ (എഐടിയുസി) സംസ്ഥാന നേതൃത്വപരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പി ജെ തോമസ് അധ്യക്ഷത വഹിച്ചു. എസ്എസ്ഇയു സംസ്ഥാന ജനറൽ സെക്രട്ടറി ടി പ്രഭാകരൻ, അഡ്വ. ആശ ഉണ്ണിത്താൻ, ഡോ. ജമീല, ശോഭന പി, അനുജ ശ്രീജിത്ത് എന്നിവർ നേതൃത്വം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.