26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 26, 2024
December 26, 2024
December 25, 2024
December 25, 2024
December 25, 2024
December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 22, 2024

പ്രത്യേക പദവി പുനഃസ്ഥാപിക്കണം: പ്രമേയം പാസാക്കി ജമ്മു കശ്മീര്‍

Janayugom Webdesk
ശ്രീനഗര്‍
November 6, 2024 11:31 pm

പ്രത്യേക പദവി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ നിയമസഭ പ്രമേയം പാസാക്കി. അനുച്ഛേദം 370 റദ്ദാക്കുന്നതിന് മുമ്പുള്ള കശ്മീരിന്റെ പ്രത്യേക പദവി പുനഃസ്ഥാപിക്കുന്നതിനായി ചര്‍ച്ച നടത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം ശബ്ദവോട്ടോടെയാണ് നിയമസഭ പാസാക്കിയത്. ഉപമുഖ്യമന്ത്രി സുരീന്ദര്‍ ചൗധരിയാണ് പ്രമേയം അവതരിപ്പിച്ചത്.

ജമ്മു കശ്മീരിലെ ജനങ്ങളുടെ വ്യക്തിത്വവും സംസ്കാരവും അവകാശങ്ങളും സംരക്ഷിച്ച പ്രത്യേക പദവിയുടെയും ഭരണഘടനാ ഉറപ്പുകളുടെയും പ്രാധാന്യം ഈ നിയമസഭ വീണ്ടും ഉറപ്പിക്കുന്നു, ഏകപക്ഷീയമായി നീക്കം ചെയ്തതില്‍ ആശങ്ക പ്രകടിപ്പിക്കുന്നുവെന്നും പ്രമേയത്തില്‍ പറയുന്നു. ജനങ്ങളുടെ ന്യായമായ അഭിലാഷങ്ങള്‍ സംരക്ഷിക്കണമെന്ന് ഈ അസംബ്ലി ഊന്നിപ്പറയുന്നുവെന്നും പ്രമേയത്തിലുണ്ട്.

ബിജെപി അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. രാജ്യത്തെ ഏറ്റവും വലിയ ജനാധിപത്യ ക്ഷേത്രമായ പാര്‍ലമെന്റാണ് നിയമം പാസാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി അംഗങ്ങള്‍ പ്രമേയത്തിന്റെ പകര്‍പ്പ് കീറിയെറിഞ്ഞു. ബഹളത്തിനിടയില്‍ ലംഗേറ്റ് ഷെയ്ഖ് ഖുര്‍ഷിദ് ചെയറിലേക്ക് ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞു. പ്രമേയത്തിനെതിരെ ബിജെപി അംഗങ്ങള്‍ സഭയില്‍ മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ശബ്ദവോട്ടെടുപ്പില്‍ സ്പീക്കര്‍ പ്രമേയം പാസാക്കി.

സഭ നിര്‍ത്തിവച്ചതിന് ശേഷവും ബിജെപി പ്രതിഷേധം തുടര്‍ന്നു. ഓഗസ്റ്റ് അഞ്ച് സിന്ദാബാദ്, ജയ് ശ്രീറാം, വന്ദേ മാതരം… തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. പിഡിപി, പീപ്പിള്‍ കോണ്‍ഫറന്‍സ് അംഗങ്ങള്‍ പ്രമേയത്തെ പിന്തുണച്ചു. തങ്ങളുടെ പ്രകടന പത്രിക വാഗ്ദാനങ്ങളിലൊന്ന് നിറവേറ്റിയതായി ഭരണകക്ഷിയായ നാഷണല്‍ കോണ്‍ഫറന്‍സ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.