ഡല്‍ഹിയില്‍ പറന്നുയരുന്നതിന് തൊട്ടുമുമ്പ് സ്പൈസ് ജെറ്റ് വിമാനം തൂണിലിടിച്ച് അപകടം. ബോയിംഗ് 737–800 വിമാനം പാസഞ്ചര്‍ ടെര്‍മിനലില്‍ നിന്ന് റണ്‍വേയിലേക്ക് നീങ്ങുന്നതിനിടെയാണ് തൂണില്‍ ഇടിച്ചതെന്ന് വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. ഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) വിഷയത്തില്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ വ്യക്തമാക്കി. വിമാനത്തിന്റെ വലതു ചിറകാണ് തൂണില്‍ ഇടിച്ചത്. ചിറകിനും തൂണിനും കേടുപാടുകള്‍ സംഭവിച്ചു. ജമ്മുവിലേക്ക് പോകാനിരുന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ വിമാനത്തിന് കേടുപാടുകള്‍ സംഭവിച്ചതിനെത്തുടര്‍ന്ന് യാത്രക്കാര്‍ക്കായി മറ്റൊരു വിമാനം സജ്ജീകരിച്ചതായി സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു.
English Summary: SpiceJet crashes in Delhi
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.