24 December 2024, Tuesday
KSFE Galaxy Chits Banner 2

സ്‌പൈസസ് ബോര്‍ഡ് ഫ്ളിപ്കാര്‍ട്ടുമായി ധാരണ

Janayugom Webdesk
June 9, 2022 9:08 pm

സ്‌പൈസസ് ബോര്‍ഡ് ഫ്ളിപ്കാര്‍ട്ടുമായി ധാരണാപത്രത്തില്‍ ഒപ്പിട്ടു. സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളില്‍ നിന്നുമുള്ള കര്‍ഷകരെയും ജനകീയ സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ വിപണിയില്‍ പ്രവേശനം നല്‍കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പങ്കാളിത്തം. ഇന്ത്യന്‍ സുഗന്ധവ്യഞ്ജനങ്ങളോടും കര്‍ഷകരോടുമുള്ള അഭിനിവേശം നിലനിര്‍ത്താനും സ്‌പൈസസ് ബോര്‍ഡിന്റെ കീഴിലുള്ള സംരംഭമായ ഫ്ളേവറിറ്റ് സ്‌പൈസസ് ട്രേഡിംഗ് ലിമിറ്റഡിന്റെ ബ്രാന്‍ഡിലുള്ള കുരുമുളക്, കശ്മീരി കുങ്കുമം, തേന്‍, കറുവാപ്പട്ട, ഏലം, ലകഡോംഗ് മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കാനും ഈ പങ്കാളിത്തം സഹായിക്കും.

സ്‌പൈസസ് ബോര്‍ഡ് ഇന്ത്യ സെക്രട്ടറി ഡി. സത്യന്‍ ഐഎഫ്എസ്, സ്‌പൈസസ് ബോര്‍ഡ് കൊച്ചി റിസര്‍ച്ച് ഡയറക്ടര്‍ ഡോ. എ.ബി രമ ശ്രീ, ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പ് കോര്‍പ്പറേറ്റ് അഫയേഴ്‌സ്് ഡയറക്ടര്‍ നീല്‍ ക്രിസ്റ്റഫര്‍ കാസ്റ്റലിനോ, എന്നിവരുടെ സാന്നിധ്യത്തില്‍ കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡിന്റെ ആസ്ഥാനത്താണ് കരാര്‍ ഒപ്പുവെച്ചത്. ഫ്ളിപ്കാര്‍ട്ട് വഴി സാംസ്‌കാരിക പൈതൃകവുമായി ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്ന എംഎസ്എംഇകള്‍, കരകൗശല വിദഗ്ധര്‍, സംരംഭകര്‍, ഗ്രാമീണ വില്‍പനക്കാര്‍, കര്‍ഷക സമൂഹങ്ങള്‍ എന്നിവരെ ശാക്തീകരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഫ്ളിപ്കാര്‍ട്ട് സമര്‍ഥ് പ്രോഗ്രാമിന് കീഴിലാണ് ധാരണാപത്രം ഒപ്പിട്ടിരിക്കുന്നത്.

വൈവിധ്യമാര്‍ന്ന പ്രീമിയം സുഗന്ധവ്യഞ്ജനങ്ങള്‍ ഓണ്‍ലൈനില്‍ ദശലക്ഷക്കണക്കിന് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന് ഫ്ളിപ്കാര്‍ട്ടുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്നു സ്‌പൈസസ് ബോര്‍ഡ് ഇന്ത്യ സെക്രട്ടറി ഡി സത്യന്‍ ഐഎഫ്എസ് പറഞ്ഞു.
ഫ്ളിപ്കാര്‍ട്ട് സമര്‍ഥ് പ്രോഗ്രാമിലൂടെ, ചെറുകിട സുഗന്ധവ്യഞ്ജന കര്‍ഷകര്‍ക്കായി എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സുസ്ഥിരവുമായ ബിസിനസ് വളര്‍ച്ച കൈവരിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നുവെന്നും ഡി സത്യന്‍ ഐഎഫ്എസ് പറഞ്ഞു.

സമര്‍ഥ് പ്രോഗ്രാമിലൂടെ സ്‌പൈസസ് ബോര്‍ഡിന്റെ ഫ്ളേവറിറ്റുമായി സഹകരിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് ഫ്ളിപ്കാര്‍ട്ട് ഗ്രൂപ്പിന്റെ ചീഫ് കോര്‍പ്പറേറ്റ് കാര്യ ഓഫീസര്‍ രജനീഷ് കുമാര്‍ പറഞ്ഞു. ഈ പങ്കാളിത്തം കര്‍ഷകര്‍ക്കും സുഗന്ധവ്യഞ്ജന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന താഴേത്തട്ടിലുള്ള സംഘടനകള്‍ക്കും പാന്‍-ഇന്ത്യ വിപണി പ്രവേശനം സാധ്യമാക്കും. ഇ‑കൊമേഴ്‌സിന്റെ നേട്ടങ്ങള്‍ ഉപയോഗിച്ച് പ്രാദേശിക കര്‍ഷക സമൂഹങ്ങള്‍ക്കുള്ള സാധ്യതകള്‍ തുറക്കാനും അവരുടെ വളര്‍ച്ചയ്ക്കും ഉപജീവനത്തിനും സംഭാവന നല്‍കാനും ആഗ്രഹിക്കുന്നുണ്ടെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Spices Board Agree­ment with Flipkart
You may also like this video

TOP NEWS

December 24, 2024
December 24, 2024
December 23, 2024
December 23, 2024
December 23, 2024
December 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.