ഓണക്കാലം ലക്ഷ്യമിട്ട് വ്യാജമദ്യം നിര്‍മ്മിക്കാനായി അനധികൃതമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് എക്സൈസ് വകുപ്പ് പിടികൂടി. വെള്ളാരംകുന്ന് അനക്കുഴി പേഴും കാട്ടിൽ ലാലിച്ചൻ എന്നയാള്‍ കൈവശം വെച്ചിരുന്ന സ്പിരിറ്റാണ് എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. പ്രതിയുടെ ഉടമസ്ഥതയിൽ ഡൈമുക്ക് 19ാം ഡി വിഷനിലുള്ള പുരയിടത്തിൽ നിർമ്മിച്ചിട്ടുള്ള ഷെഡിലാണ് സ്പിരിറ്റും കോടയും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ചിരുന്നത്. 90 ലിറ്റര്‍ സ്പിരിറ്റും 600 ലിറ്റർ കോടയും, വാറ്റ് ഉപകരണങ്ങളും എക്സൈസ് വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവിടെ നിന്ന് പിടിച്ചെടുത്തു.
സ്പിരിറ്റിൽ കളർ ചേർത്ത് വ്യാജമദ്യം നിർമ്മിക്കുവാനാണ് സൂക്ഷിച്ചിരുന്നത്. ഓണത്തിനോടനുബന്ധിച്ച് വ്യാജമദ്യ നിർമ്മാണത്തിന് സാധ്യതയുള്ളതിനാൽ ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വി.എ. സലിമിന്റെ നിർദ്ദേശപ്രകാരം എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി, വ്യാപകമായ പരിശോധന നടത്തി വരവെയാണ് സ്പിരിറ്റ് കണ്ടെത്തിയത്.
വണ്ടിപ്പെരിയാർ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് പി.ജി.യുടെ നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥരാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് കണ്ടെത്തിയത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വണ്ടിപ്പെരിയാർ എക്സൈസ് റെയിഞ്ചാഫിസിലെ പ്രിവന്റീവ് ഓഫിസർമാരായ രാജ്കുമാർ ബി, രവി വി , സേവ്യർ പി.ഡി., ബെന്നി ജോസഫ് , ബിജുമോൻ ഡി., സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ് റ്റി.എ., ദീപു കുമാർ ബി.എസ്., ശ്രീദേവി റ്റി. എന്നിവർ റെയ്ഡിൽ പങ്കെടുത്തു. കേസിൽ കൂടുതൽ പ്രതികൾ ഉള്ളതായും അവർക്കായുള്ള അന്യേഷണം ആരംഭിച്ചതായും ഉദ്യോഗസ്ഥർ പറഞ്ഞു.
English Summary: Spirit arrives early for fake liquor production aimed at Onam: Excise officers arrested the accused
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.