ഉക്രെയ്നെതിരെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ച റഷ്യന്‍ നീക്കത്തിനെതിരെ കടുത്ത നടപടിയുമായി ഗൂഗിള്‍. പ്ലേസ്റ്റോറില്‍ റഷ്യന്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളായ ഏജന്‍സികളുടെ ആപ്പുകളായ ആര്‍ടി, സ്ഫുട്നിക് എന്നിവയെ ഗൂഗിള്‍ ബ്ലോക്ക് ചെയ്തു. ഈ മാധ്യമങ്ങള്‍ക്ക് അവരുടെ വെബ്സൈറ്റുകൾ, ആപ്പുകള്‍, യൂട്യൂബ് വീഡിയോകള്‍ എന്നിവയില്‍ നിന്ന് പരസ്യ വരുമാനം ലഭിക്കില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മാധ്യമ സ്ഥാപനങ്ങളെയും അവരുടെ വെബ്സൈറ്റുകളില്‍ നിന്നും ആപ്പുകളില്‍ നിന്നും വരുമാനമുണ്ടാക്കുന്നത് ഗൂഗിള്‍ വിലക്കിയിട്ടുണ്ട്. ഗൂഗിള്‍ ടൂളുകള്‍ ഉപയോഗിച്ച് പരസ്യങ്ങള്‍ നല്‍കാനും റഷ്യന്‍ മാധ്യമങ്ങള്‍ക്ക് സാധിക്കില്ല. ഫേസ്ബുക്കും സമാനമായ നടപടി കൈകൊണ്ടിരുന്നു.
റഷ്യയ്ക്ക് പുറത്തുള്ള തങ്ങളുടെ ആപ്പ് സ്റ്റോറിൽ നിന്ന് ആർടി ന്യൂസും സ്പുട്‌നിക് ന്യൂസും ഇനി ഡൗൺലോഡ് ചെയ്യാൻ ലഭ്യമല്ലെന്ന് ആല്‍ഫാബെറ്റ് ഐഎന്‍സി ചൊവ്വാഴ്ച അറിയിച്ചിരുന്നു. അതേസമയം നീക്കം ചെയ്തതില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഉക്രെയ്ൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയിൽ ആപ്പിൾ ഉത്പന്നങ്ങളുടെ വില്പനയും നിർത്തിവച്ചിരുന്നു. ആപ്പിൾ പേ, ആപ്പിൾ മാപ്പ് തുടങ്ങിയ സേവനങ്ങളും പരിമിതപ്പെടുത്തി. റഷ്യയുടെ അധിനിവേശത്തെക്കുറിച്ച് ഉത്കണ്ഠയുണ്ടെന്നും ആക്രമണത്തിന്റെ ഇരകൾക്കൊപ്പം നിലകൊള്ളുമെന്നും ഐഫോൺ ഭീമൻ അറിയിച്ചു.
അതിനിടെ റഷ്യക്കെതിരെയുള്ള ഉപരോധം സിനിമാ മേഖലയിലേക്കും വ്യാപിച്ചു. റഷ്യയിലെ ചലച്ചിത്ര വിതരണം പ്രമുഖ ഹോളിവുഡ് സ്റ്റുഡിയോകള്‍ താല്കാലികമായി നിര്‍ത്തിവച്ചു. സിഡ്‌നി, വാർണർ, ബ്രദേഴ്‌സ്, സോണി തുടങ്ങിയ സ്റ്റുഡിയോകളാണ് അടുത്ത ദിവസങ്ങളിൽ നടക്കാനിരിക്കുന്ന പ്രധാന സിനിമ റിലീസുകൾ നിർത്തിവയ്ക്കുന്നതായി അറിയിച്ചത്.‘ദ ബാറ്റ്മാൻ’ റഷ്യയിൽ പ്രദർശിപ്പിക്കില്ലെന്ന് വാർണർ മീഡിയ അറിയിച്ചു. മാർച്ച് മൂന്നിനാണ് ബാറ്റ്മാൻ റഷ്യയിൽ പുറത്തിറങ്ങേണ്ടിയിരുന്നത്. തിങ്കളാഴ്ച വാൾട്ട് ഡിസ്‌നി കമ്പനിയുടെ സമാനമായ തീരുമാനത്തെ തുടർന്നാണ് വാർണർ ബ്രദേഴ്സിന്റെ നീക്കം. മോർബിയസിന്റെ വരാനിരിക്കുന്ന റിലീസ് ഉൾപ്പടെ റഷ്യയില്‍ പ്രദർശനത്തിനൊരുങ്ങിയ എല്ലാ ചിത്രങ്ങളും താല്ക്കാലിമായി നിർത്തിവയ്ക്കുമെന്ന് സോണിയും പ്രഖ്യാപിച്ചിട്ടുണ്ട്.
English Summary: Spreading fake news against Ukraine: Google blocks Russian apps on Playstore
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.