രാജ്യത്ത് ഡിസംബറോടെ സ്പുട്നിക് ലൈറ്റ് വാക്‌സിൻ വിതരണം ആരംഭിക്കുമെന്ന് റഷ്യൻ ഡയറക്റ്റ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെ (ആർഡിഐഎഫ്) സിഇഒ കിറിൽ ദിമിട്രിവ് വ്യക്തമാക്കി.
നിലവിൽ സ്പുട്ണിക് വി വാക്‌സിൻ രാജ്യത്ത് വിതരണം ചെയ്യുന്നതിനു പുറമെയാണ് സ്പുട്നിക് ലൈറ്റും വിതരണത്തിനായി ഒരുങ്ങുന്നത്. കോവിഡിനെതിരെ വാക്‌സിൻ 80% ഫലപ്രദമാണെന്നാണ് കമ്പനി അവകാശപ്പെടുന്നത്.
അതേസമയം, കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, ചത്തിസ്ഗഡ് മുഖ്യമന്ത്രി ബുപേഷ് ഭാഗലും, പഞ്ചാബ് മുഖ്യമന്ത്രി ചരഞ്ജിത്ത് സിംഗ് ചന്നിയും പ്രധാനമന്ത്രിക്ക് കത്തയച്ചു.നഷ്ടപരിഹാര തുക അമ്പതിനായിരത്തിൽ നിന്ന് 4 ലക്ഷമായി ഉയർത്തണമെന്ന് ആവശ്യപ്പെട്ടാണ് കത്തയച്ചത്.
English summary; Sputnik light vaccine distribution in India will start by December
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.