പാകിസ്ഥാന്‍ ചാര സംഘടനയായ ഐഎസ്ഐക്ക് പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാരോപിച്ച് ആയുധ ഫാക്ടറി ജീവനക്കാരനെ ഉത്തര്‍പ്രദേശ് ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തു. ഫിറോസാബാദ് സ്വദേശിയായ രവീന്ദ്ര കുമാറിനെയാണ് അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ പ്രതിരോധ ഡ്രോണുകള്‍, ഗഗന്‍യാന്‍ പദ്ധതി എന്നിവയുടേതടക്കമുള്ള വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയതായാണ് വിവരം. ഐഎസ്ഐയുടെ ഏജന്റ് നേഹാ ശര്‍മ്മയെന്ന സ്ത്രീ നാമം ഉപയോഗിച്ച് ഇയാളുമായി ബന്ധത്തിലാവുകയും ഹണി ട്രാപ്പിലൂടെ രഹസ്യങ്ങള്‍ ചോര്‍ത്തുകയുമായിരുന്നു. ഫേസ്ബുക്കിലൂടെയാണ് രവീന്ദ്രയും നേഹയും സൗഹൃദത്തിലാകുന്നത്.
ആയുധ ഫാക്ടറിയിലെ പ്രതിദിന ഉല്പാദനം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇയാള്‍ ചോര്‍ത്തി നല്‍കിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.