20 January 2026, Tuesday

Related news

January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

പാകിസ്താന് വേണ്ടി ചാരപ്പണി; നാവികസേന ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ

Janayugom Webdesk
ന്യൂഡല്‍ഹി
June 26, 2025 10:24 am

പാകിസ്താന് വേണ്ടി ചാരപ്പണി നടത്തിയ നാവികസേന ആസ്ഥാനത്തെ ക്ലർക്ക് അറസ്റ്റിൽ. പാകിസ്താന് നിർണായക വിവരങ്ങൾ ചോർത്തി നൽകിയതായും കണ്ടെത്തി. ഹരിയാന സ്വദേശി വിശാൽ യാദവിനെയാണ് രാജസ്ഥാൻ പൊലീസിന്റെ ഇന്റലിജൻസ് വിഭാഗം അറസ്റ്റ് ചെയ്‌തത്‌. പാകിസ്താൻ ഇന്റലിജൻസ് ഏജൻസിയായ ഐഎസ്‌ഐക്ക് വേണ്ടി വർഷങ്ങളോളം ചാരപ്പണി നടത്തിയതായും ഓപ്പറേഷൻ സിന്ദൂരിനിടെ പോലും ചാരപ്പണി നടത്തിയതായും വിശാലിനെതിരെ ആരോപണമുണ്ട്.

പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയുടെ വനിതാ മാനേജറുമായി സോഷ്യൽ മീഡിയ വഴി നിരന്തരം ഇയാൾ ബന്ധപ്പെട്ടിരുന്നുവെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനായ വിഷ്ണുകാന്ത് ഗുപ്ത പറഞ്ഞു. നാവികസേനയുമായും മറ്റ് പ്രതിരോധ യൂണിറ്റുകളുമായും ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ കൈമാറി. പണത്തിന് വേണ്ടിയാണ് ഇത് ചെയ്തതെന്നും അദ്ദേഹത്തിന്റെ സെൽഫോണിൽ നിന്നുള്ള ഡാറ്റയിൽ കണ്ടെത്തി. വിശാല്‍ യാദവ് ഓണ്‍ലൈന്‍ ഗെയിമുകള്‍ കളിക്കുന്നതിന് അടിമയായിരുന്നുവെന്നും നഷ്ടം നികത്താന്‍ പണം ആവശ്യമായിരുന്നുവെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.