2 April 2025, Wednesday
KSFE Galaxy Chits Banner 2

Related news

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 2, 2025

ശ്രീനാരായണ ഓപ്പണ്‍ യൂണിവേഴ്സിറ്റിക്ക് എട്ടേക്കറില്‍ ആസ്ഥാനമൊരുങ്ങും

Janayugom Webdesk
തിരുവനന്തപുരം
March 30, 2025 10:31 pm

ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് ആസ്ഥാനമന്ദിരം നിര്‍മ്മിക്കുന്നതിനായി കൊല്ലം നഗരത്തിൽ ബീച്ച് റോഡിന് സമീപത്ത് സ്വകാര്യ വ്യക്തിയുടെ 8.06 ഏക്കർ ഭൂമി സര്‍ക്കാര്‍ വാങ്ങി. കൊല്ലം ഇരവിപുരം സബ് രജിസ്ട്രാർ ഓഫിസിലാണ് ഇതിന്റെ രജിസ്ട്രേഷൻ നടപടികൾ ഇന്നലെ പൂർത്തിയാക്കി.
ഉന്നതവിദ്യാഭ്യാസ വകുപ്പ് നേരത്തെ നൽകിയ ശുപാർശകൾ ധനവകുപ്പും റവന്യു വകുപ്പും അംഗീകരിച്ചതോടെയാണ് സ്വപ്നമന്ദിരം യാഥാർത്ഥ്യമാകുന്നത്. 26.02 കോടി രൂപയുടെ ധനാനുമതി സ്ഥലം വാങ്ങാൻ ഇതേത്തുടർന്ന് ലഭിച്ചിരുന്നു. ആസ്ഥാനമന്ദിര നിർമ്മാണം എത്രയും വേഗം ആരംഭിക്കും. 

2025–26 ബഡ്ജറ്റിൽ 30 കോടി രൂപ യൂണിവേഴ്സിറ്റിക്ക് കെട്ടിടം പണിയുന്നതിന് സർക്കാർ വകയിരുത്തിയിട്ടുണ്ട്. പ്രവേശനകവാടം, ചുറ്റുമതില്‍, റോ‍ഡുകള്‍, ലാന്‍സ്കേപ്പിങ്, ഹരിതവല്‍ക്കരണം, ആദ്യഘട്ടമായി 6000 സ്ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവ ആദ്യ ഘട്ടമായി നിർമ്മിക്കും.
ഇതിനാവശ്യമായ മാസ്റ്റർ പ്ലാൻ കോഴിക്കോട് എൻഐടി തയ്യാറാക്കും. വൈസ് ചാൻസലർ പ്രൊഫ. ഡോ. ജഗതിരാജ് വി പി, സിൻഡിക്കേറ്റ് ഫിനാൻസ് സ്റ്റാൻഡിങ് കമ്മിറ്റി കൺവീനർ അഡ്വ. വി പി പ്രശാന്ത്, രജിസ്ട്രാർ ഡോ. സുനിത എ പി, ഫിനാൻസ് ഓഫിസർ ശരണ്യ എം എസ്, സൈബർ കൺട്രോളർ ഡോ. എം. ജയമോഹൻ, മുൻ സിൻഡിക്കേറ്റ് അംഗം ഡോ. കെ ശ്രീവത്സൻ യൂണിവേഴ്സിറ്റി ഓഫിസർമാർ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു രജിസ്ട്രേഷൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. 

TOP NEWS

April 2, 2025
April 2, 2025
April 2, 2025
April 2, 2025
April 1, 2025
April 1, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.