
ആദ്യമായി നീന്തി തുടങ്ങിയ സ്ഥലത്ത് ചരിത്രം സൃഷ്ടിച്ച് പിരപ്പൻകോട് ജിവിഎച്ച്എസ്എസിലെ പ്ലസ് ടു വിദ്യാർത്ഥി ശ്രീഹരി പി. സംസ്ഥാന സ്കൂൾ കായികമേളയിലെ സീനിയർ ബോയ്സ് സ്വിമ്മിങ് വിഭാഗത്തിൽ അഞ്ച് സ്വർണം നേടിയിരിക്കുകയാണ് തിരുവനന്തപുരം വെമ്പായം സ്വദേശിയായ ശ്രീഹരി. അതിൽ മൂന്നെണ്ണത്തിലും മീറ്റ് റെക്കോർഡ് കുറിച്ചു.
100 മീറ്റർ ഫ്രീ സ്റ്റൈലിൽ 53.29 സെക്കൻഡിലും, 200 മീറ്റർ ഫ്രീ സ്റ്റൈലിൽ 1.56.78 മിനുട്ടിലും 200 മീറ്റർ വ്യക്തിഗത മെഡ്‌ലെ 2.12.55 മിനുട്ടിൽ പൂർത്തിയാക്കിയുമാണ് ഹാട്രിക്ക് മീറ്റ് റെക്കോർഡോടെ ശ്രീഹരി സ്വർണം നെഞ്ചിലണിഞ്ഞത്. ഇത് കൂടാതെ 4x100 മീറ്റർ ഫ്രീ സ്റ്റൈൽ റിലേയിലും, 4x100 മെഡ്‌ലെ റിലേയിലും സ്വർണം നേടി സീനിയർ ആൺകുട്ടികളുടെ നീന്തലിൽ തന്റെ ആധിപത്യം അരക്കെട്ടുറപ്പിച്ചു.
ദിവസവും പുലർച്ചെയും വൈകിട്ടും മുടങ്ങാതെ നീന്തൽ പരിശീലനം നടത്തുന്ന ശ്രീഹരി, ദൃഢനിശ്ചയവും ആത്മവിശ്വാസവുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് പറയുന്നു. വെമ്പായം കൊപ്പം വിജുഭവനിൽ സീനിയർ സിവിൽ പൊലീസ് ഓഫിസറായ വിജുകുമാറിന്റെയും അധ്യാപികയായ സുജയുടെയും ഏക മകനാണ് ശ്രീഹരി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.