അന്തരിച്ച പ്രശസ്ത നാടകകൃത്ത് ശ്രീമന്ദിരം കെപി യുടെ നാടകം അടർക്കളം വീണ്ടും അരങ്ങത്തേക്ക്. ലോക നാടക ദിനത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം നന്താവനം പ്രൊഫ.എൻ കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിലാണ്, എൻ കൃഷ്ണപിള്ള നാടകവേദി, ശ്രിമന്ദിരം കെ പി കുടുംബാംഗങ്ങളുടെ സഹകരണത്തോടെ നാടകം വീണ്ടും അവതരിപ്പിക്കുന്നത്. 1963 ൽ ശ്രീമന്ദിരം രചിച്ച നാടകമാണ് “അടർക്കളം”. സംവിധാനം നിർവഹിക്കുന്നത് നാടകകൃത്തും നടനും സംവിധായകനുമായ അനന്തപുരം രവി ആണ്. ചെങ്ങന്നൂർ മംഗളാ തീയേറ്റേഴ്സ് 1963 ൽ ഈ നാടകം ആദ്യമായി അവതരിപ്പിച്ചപ്പോൾ സംവിധാനം ചെയ്തത് പ്രശസ്ത നടൻ മധു ആയിരുന്നു. നാടകത്തിലെ ഗാനങ്ങൾ രചിച്ചത് പൊന്നറ വിജയനും, സംഗീതം നൽകിയത് എൽ പി ആർ വർമ്മയും ആയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.