ആര്‍എസ്എസ് മുന്‍ ശാരീരിക് ശിക്ഷക് പ്രമുഖ് ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊന്ന സംഭവത്തില്‍ രണ്ട്പേര്‍ കസ്റ്റഡിയിലായതായി സൂചന. അതേസമയം ഇരുവരുടെയും പേര് വെളിപ്പെടുത്താനായിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
അതിനിടെ ശ്രീനിവാസനെ വെട്ടിക്കൊന്നത് സുബൈറിന്റെ മൃതദേഹം നേതാക്കള്‍ ഏറ്റുവാങ്ങിയ അതേസമയത്തായത് യാദൃശ്ചികമല്ലെന്ന് സൂചന. ഏറെ നാളായി
സജീവമായി ആര്‍എസ്എസിനൊപ്പം പ്രവര്‍ത്തിക്കാതെ എസ് കെ എസ് ഓട്ടോസ് എന്ന സ്ഥാപനം നടത്തുന്ന ശ്രീനിവാസനെ വെട്ടിക്കൊന്നതില്‍ ജനരോഷവും വ്യാപകമാണ്. ഈ സാഹചര്യത്തില്‍ ഇതിലെ പ്രത്യേക രാഷ്ട്രീയവും ഇന്ന് ചേര്‍ന്ന ഉന്നതതല പോലീസ് സംഘം വിലയിരുത്തി.
ശ്രീനിവാസന്റെ കൊലപാതകത്തിന് കാരണം രാഷ്ടീയ വൈരം തന്നെയെന്നാണ് പൊലീസ് എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതികളെ മുഖം നോക്കാതെ നിയമത്തിന് മുന്നിലെത്തിക്കണമെന്നും അക്രമിക്കളെ അടിച്ചമര്‍ത്തണമെന്നും മുഖ്യമന്ത്രി ഉത്തരവിട്ട് സാഹചര്യത്തില്‍ ഇന്ന് കൂടുതല്‍ പേരെ പോലീസ് കസ്റ്റിഡിയിലെടുക്കാന്‍ സാധ്യതയുണ്ട്.
ഇന്നലെ രാത്രി 15 പേരെ പോലീസ് കരുതല്‍ തടങ്കലിലാക്കിയിട്ടുണ്ട്. ശ്രീനിവാസന്റെ കൊലപാതകത്തില്‍ രണ്ടു പേര്‍ കസ്റ്റഡിയിലായതായാണ് സൂചന. ബൈക്ക് വായ്പയ്ക്കായി വാങ്ങിയ യുവാവും, ഹോണ്ട ആക്ടീവ സ്‌കൂട്ടര്‍ ഉടമയുമാണ് പിടിയിലായതെന്നാണ് വിവരം. ആര്‍എസ് എസ് പ്രമുഖ് ശ്രീനിവാസന്റെ മൃതദേഹം വൈകിട്ട് നാലിന് കറുകോടി ശ്മശാനത്തില്‍ സംസ്‌ക്കരിക്കും.
English Summary: Srinivasan murder: Two in custody
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.