22 January 2026, Thursday

‘ശ്രീനിവാസന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് വലിയ നഷ്ടം’; മണിരത്‌നം

Janayugom Webdesk
കൊച്ചി
December 20, 2025 8:59 pm

പ്രിയതാരം ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖ സംവിധായകൻ മണിരത്‌നം. ശ്രീനിവാസന്റെ വിയോഗം ഇന്ത്യൻ സിനിമയ്ക്ക് തന്നെ നികത്താനാവാത്ത നഷ്ടമാണെന്നും അദ്ദേഹം അസാമാന്യനായ എഴുത്തുകാരനും നടനുമായിരുന്നുവെന്നും മണിരത്‌നം അനുസ്മരിച്ചു. സത്യൻ അന്തിക്കാടുമായി ചേർന്ന് ശ്രീനിവാസൻ ഒരുക്കിയ ചിത്രങ്ങൾ എന്നും അടയാളപ്പെടുത്തപ്പെടുന്നവയാണെന്നും അദ്ദേഹത്തിന്റെ സൃഷ്ടികൾക്ക് മരണമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.