
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ശതമാനമാണ് വിജയശതമാനം. കഴിഞ്ഞ വർഷത്തേക്കാൾ .19 ശതമാനം കുറവ് ആണ്. 61,449 പേർ എല്ലാ വിഷയത്തിനും A+ നേടി. വിജയശതമാനം കൂടുതൽ കണ്ണൂർ ജില്ലയിലും ഏറ്റവും കുറവ് – തിരുവനന്തപുരം ജില്ലയിലുമാണ്. ഏറ്റവും കൂടുതൽ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. 4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. പുനർമൂല്യ നിർണ്ണയത്തിനു മെയ് 12 മുതൽ 17 വരെ അപേക്ഷ നൽകാം. സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 5 വരെയാണ്. സർക്കാർ സ്കൂളുകളിൽ – 856, എയ്ഡഡ് സ്കൂളുകൾ – 1034 , അൺഎയ്ഡഡ് – 441 ഉം ആണ് നൂറു ശതമാനം വിജയം നേടിയ സ്കൂളുകൾ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.