മംഗളൂരുവിൽ വൻ ബാങ്ക് കവർച്ച. ഉള്ളാളിന് സമീപമുള്ള കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിൽ നിന്ന് 15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ആറംഗ സായുധ സംഘമാണ് ബാങ്ക് ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തി കവർച്ച നടത്തിയത്.ബാങ്കിന്റെ കെസി റോഡ് ശാഖയിലാണ് കവർച്ച നടന്നത്. ഒന്നരയോടെ ബാങ്കിലെ സിസിടിവി സർവീസ് നടക്കുമ്പോഴാണ് സംഘമെത്തിയത്.
ആറംഗ സായുധ സംഘം തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തുകയായിരുന്നു. തോക്കുകളും വാളുകളുമായാണ് അക്രമികൾ എത്തിയത്. മൂന്ന് വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനും ഒരു സിസിടിവി ടെക്‌നീഷ്യനുമാണ് സംഭവസമയത്ത് ബാങ്കിലുണ്ടായിരുന്നത്. കവർച്ചക്ക് ശേഷം ചാര നിറത്തിലുള്ള ഫിയറ്റ് കാറിൽ കയറി അക്രമികൾ രക്ഷപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.