
അഫ്ഗാനിസ്ഥാനിൽ ഇന്റർനെറ്റ് സേവനങ്ങൾ നിരോധിച്ച് താലിബാൻ നടപടി. സദാചാര നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് ഇന്റ ർനെറ്റ് നിരോധനം. ഇന്റർനെറ്റ് നിരോധിച്ചതോടെ വിമാന സർവീസുകൾ തകരാറിലായി. ഫോണ്‍ ബന്ധം നിലച്ചു. ഇതോടെ അഫ്ഗാനിസ്ഥാനിൽ സമ്പൂർണ്ണ ‘കമ്യൂണിക്കേഷന്‍ ബ്ലാക്കൗട്ട്’ ആണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തിങ്കളാഴ്ച മുതല്‍ രാജ്യവ്യാപകമായി ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെട്ടതായാണ് റിപ്പോർട്ടുകൾ. 2021 ഓഗസ്റ്റില്‍ താലിബാന്‍ അധികാരം പിടിച്ചെടുത്ത ശേഷം ഇതാദ്യമായാണ് അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടസ്സപ്പെടുന്നത്. ഈ മാസം ആദ്യം തന്നെ ഇൻർനെറ്റിന്റെ വേഗത കുറച്ച് താലിബാൻ നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂർണമായ നിരോധനം വരുന്നത്.
താലിബാൻ വീണ്ടും അധികാരം പിടിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനിൽ നടപ്പാക്കുന്ന വലിയ തോതിൽ പ്രത്യാഘാതം ഉണ്ടാക്കാവുന്ന ഇന്റർനെറ്റ് നിരോധനമാണിത്. ‘അധാർമികമായ’ കാര്യങ്ങൾ തടയാനാണ് ഇന്റർനെറ്റ് നിരോധിച്ചതെന്നാണ് താലിബാൻ സ്വീകരിക്കുന്ന ന്യായം. ഒരു ബദൽ സംവിധാനം സ്ഥാപിക്കുമെന്നും താലിബാൻ നേതാക്കൾ അറിയിച്ചിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഇന്റർനെറ്റ് നിരോധനം തുടരുമെന്നാണ് അറിയിപ്പ്. ആഴ്ചകളോളം നീണ്ടുനിന്ന നിയന്ത്രണങ്ങൾക്ക് ശേഷമാണ് അഫ്ഗാനിസ്ഥാനിൽ സമ്പൂർണ്ണ ബ്ലാക്ക്ഔട്ട് നടപ്പിലാക്കിയിരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.