തിരുവല്ലയില്‍ നൂറ് കിലോയോളം വരുന്ന പഴകിയ മത്സ്യം പിടികൂടി. മഴുവങ്ങാട് ചിറയില്‍ പ്രവര്‍ത്തിക്കുന്ന മീന്‍ മാര്‍ക്കറ്റില്‍ നിന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വിഭാഗവും ചേര്‍ന്ന് പഴകിയ മത്സ്യം പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വിവിധ ഇനത്തിലുള്ള മത്സ്യം പിടികൂടിയത്.
കേര, മത്തി തുടങ്ങിയ മത്സ്യങ്ങള്‍ പിടികൂടിയവയില്‍ ഉള്‍പ്പെടുന്നു. പിടികൂടിയ മത്സ്യങ്ങള്‍ നശിപ്പിച്ചു. സ്ഥാപന ഉടമകള്‍ക്ക് മേല്‍ പിഴ ചുമത്തി.
English Summary: stale fish caught in thiruvalla
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.