16 June 2024, Sunday

Related news

June 16, 2024
June 16, 2024
June 14, 2024
June 12, 2024
June 9, 2024
June 9, 2024
June 6, 2024
June 6, 2024
June 6, 2024
June 5, 2024

ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഭിന്നതകള്‍ മറന്ന് ഒന്നിക്കണമെന്ന് സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
March 2, 2023 4:21 pm

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മൂന്നാംമുന്നണി എന്ന ആശയം ഉപേക്ഷിച്ച് ബിജെപിക്കെതിരേ എല്ലാ രാഷട്രീയ പാര്‍ട്ടികളും ഒന്നിക്കണമെന്ന് ഡിഎംകെ നേതാവും, തമിഴ് നാട് മുഖ്യമന്ത്രിയുമായ എം കെ സ്റ്റാലിന്‍ അഭിപ്രായപ്പെട്ടു. പ്രാദേശിക രാഷട്രീയപാര്‍ട്ടികളും അവരുടെ നേതാക്കളുമായ കെ.ചന്ദ്രശേഖരറാവു, മമതാ ബാനര്‍ജ്ജി, അരവിന്ദ് കെജിരിവാള്‍ എന്നിവര്‍ ബിജെപിയെ ശക്തമായ ഭാഷയില്‍ വെല്ലുവിളിച്ച് രംഗത്ത് വന്ന സാഹചര്യത്തിലാണ് സ്റ്റാലിന്‍റെ മുന്നറിയിപ്പ്.

സ്റ്റാലിന്‍റെ എഴുപതാം പിറന്നാളാഘോഷം ബിജെപിക്കെതിരേ പോരാടുന്നവരുടെ വേദിയായിമാറി. ചെന്നൈയില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ,സമാജ് വാദി പാര്‍ട്ടി പ്രസിഡന്‍റ് അഖിലേഷ് യാദവ്,നാഷണല്‍ കോണ്‍ഫറന്‍സ് പ്രസിഡന്‍റ് ഫാറുഖ് അബ്ദുള്ള,ആര്‍ജെഡി നേതാവും ബീഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങിയ പ്രതിപക്ഷത്തെ നിരവധി നേതാക്കള്‍ പങ്കെടുത്തു.

2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ എല്ലാ പാര്‍ട്ടികളും ഭിന്നതകള്‍ മറന്ന് ഒന്നിച്ചു നില്‍ക്കണമെന്നും, മൂന്നാം മുന്നണി എന്നുള്ളത് അര്‍ത്ഥശൂന്യമാണെന്നും സ്റ്റാലിന്‍ അഭിപ്രായപ്പെട്ടുയമൂന്നാം മുന്നണിയുടെ ചരിത്രവും അദ്ദേഹം സൂചിപ്പിച്ചു.കണക്കുകള്‍ സൂചിപ്പിച്ചാണ് അദ്ദേഹം കാര്യങ്ങള്‍ വിശദീകരിച്ചത്.തമിഴ് നാട്ടിലും, പുതുച്ചേരിയിലും ഡിഎംകെ നേതൃത്വം നല്‍കുന്ന പുരോഗമനസഖ്യത്തിന്‍റെ വിജയത്തിനായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹം ഡിഎംകെ പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

ബിജെപിയെ പരാജയപ്പെടുത്തുവനായി സഹകരിക്കാന്‍ കഴിയുന്ന പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെടാനുള്ള കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന്‍റെ പ്രമേയം പാസാക്കിയതാണ് തിനിക്ക് അനുയോജ്യമായ ജന്മദിനസമ്മാനമെന്ന് സ്റ്റാലിന്‍ കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാര്‍ജ്ജുന്‍ഖാര്‍ഗയെ അറിയിച്ചു.സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ഡിഎംകെ അധ്യക്ഷനെ പ്രശംസിക്കുകയും അദ്ദേഹം ദേശീയ തലത്തിലേക്ക് ഉയരുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്തു.

സ്റ്റാലിൻ മുഖ്യമന്ത്രിയെന്ന നിലയിൽ തമിഴ്‌നാടിന്റെ വികസനത്തിന് മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സാമൂഹ്യനീതിയുടെയും സമത്വത്തിലധിഷ്ഠിതമായ സദ്ഭരണത്തിന്റെയും അതുല്യമായ പരിശ്രമം മുന്നോട്ടുകൊണ്ടുപോകാനുള്ള അദ്ദേഹത്തിന് വലിയ ആരോഗ്യവും വലിയ പ്രേരണയും ഞാൻ നേരുന്നു. അദ്ദേഹം വലിയ രാഷ്ട്രീയ ഉയരങ്ങളിലേക്കും ദേശീയ തലത്തിലേക്കും ഉയരുമെന്ന് എനിക്ക് ഉറപ്പുണ്ട്, അഖിലേഷ് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ ഇച്ഛാശക്തിയാൽ മാത്രമേ പൊള്ളയായ മേൽക്കോയ്മയുടെ രാഷ്ട്രീയം അവസാനിപ്പിക്കാനാകൂവെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. 

Eng­lish Summary:
Stal­in said that all par­ties should for­get their dif­fer­ences and unite to defeat the BJP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.