22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 21, 2026
January 18, 2026
January 17, 2026
January 10, 2026
January 10, 2026
January 10, 2026
January 8, 2026
January 8, 2026

കച്ചത്തീവിനെ ബിജെപിയും പ്രധാനമന്ത്രിയും തെരഞ്ഞെടുപ്പ് ആയുധമാക്കുന്നതായി സ്റ്റാലിന്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 2, 2024 1:13 pm

1974ല്‍ കച്ചത്തീവ് ശ്രിലങ്കയ്ത്ത് കൈമാറിയതിനെ തെര‍ഞ്ഞെടുപ്പ് ആയുധമാക്കുന്നതില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ വിമര്‍ശിച്ച് തമിഴ് നാട് മുഖ്യമന്ത്രി എം കഗെ സ്റ്റാലിന്‍. മത്സ്യത്തൊഴിലാളികളോട് പെട്ടന്നുണ്ടായ മോഡിയുടെ സ്നേഹത്തെയും സ്റ്റാലിന്‍ പരിഹസിച്ചു. ചെന്നെയും , തുത്തുക്കുടിയും പ്രളയത്തെ നേരിട്ടപ്പോള്‍ തമിഴ് നാട് കേന്ദ്രത്തില്‍ നിന്ന് 37,000 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. 

എന്നാല്‍ ഒരു രൂപപോലും മോഡി സര്‍ക്കാര്‍ നല്‍കിയില്ലെന്നും പക്ഷെ തെര‍ഞ്ഞെടുപ്പിന് മുന്നോടിയായ മത്സ്യത്തൊഴിലാളികളോട് കപട സ്നേഹം കാണിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയുന്നുണ്ടെന്നും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി .പത്ത്വര്‍ഷമായിബിജെപിഉറങ്ങുകയാരുന്നുവോയെന്നും സ്റ്റാലിന്‍ ചോദിച്ചു.

സ്വന്തം പരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കാന്‍ കച്ചത്തീവ് വിഷയം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുകയാണ് മോഡി. തമിഴ്നാടിനോട് ഇത്ര സ്നേഹമുണ്ടായിരുന്നെങ്കില്‍, സംസ്ഥാനം നികുതിയായി അടയ്ക്കുന്ന ഓരോ രൂപയ്ക്കും 29 പൈസമാത്രം തിരിച്ചുനല്‍കുന്നത് എന്തുകൊണ്ടാണെന്ന് കേന്ദ്രം വ്യക്തമാക്കണം.പത്തുവര്‍ഷത്തില്‍ തമിഴ്നാടിനായി ഒരു പ്രത്യേക പദ്ധതിയെങ്കിലും കേന്ദ്ര സര്‍ക്കര്‍ നടപ്പിലാക്കിയോ, എം കെ സ്റ്റാലിന്‍ സമൂഹ മാധ്യമങ്ങളിലൂടെ ചോദ്യമുയര്‍ത്തി.അതേസമയം കഴിഞ്ഞ ദിവസം ബിജെപിയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള 261 നേതാക്കളുണ്ടെന്ന് സ്റ്റാലിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ഇത്തരം നേതാക്കള്‍ തന്റെ പാര്‍ട്ടിക്കുള്ളിലായിരിക്കുമ്പോള്‍ ക്രമസമാധാനപാലനത്തെ കുറിച്ച് അഭിപ്രായം പറയാനുള്ളമോഡിയുടെ അവകാശത്തെ സ്റ്റാലിന്‍ ചോദ്യം ചെയ്തു.തമിഴ്നാട്ടില്‍ ക്രമസമാധാനം തകരുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തെ പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് സ്റ്റാലിന്റെ പരാമര്‍ശം. തമിഴ്നാട്ടില്‍ ക്രമസമാധാനം തകര്‍ന്നുവെന്ന തന്റെ അവകാശവാദത്തെ പിന്തുണയ്ക്കാന്‍ പ്രധാനമന്ത്രി തെളിവ് സാക്ഷ്യപ്പെടുത്തണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.

eng­lish Summary:
Stal­in says that BJP and Prime Min­is­ter are using Katchathiv as an elec­tion weapon

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.