22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 11, 2024
December 11, 2024
December 10, 2024
November 26, 2024
November 24, 2024
November 13, 2024
November 12, 2024
November 12, 2024
November 10, 2024

മോഡി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം 200 വർഷം പിന്നോട്ട് പോകുമെന്ന് സ്റ്റാലിൻ

Janayugom Webdesk
ന്യൂഡല്‍ഹി
April 17, 2024 12:57 pm

പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം 200 വർഷം പിന്നോട്ട് പോകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. ഡിഎംകെ സ്ഥാനാർത്ഥി ടി ആർ ബാലുവിനെ പിന്തുണച്ച് ശ്രീപെരുമ്പത്തൂരിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

“പ്രധാനമന്ത്രി മോഡി വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യം 200 വർഷം പിന്നോട്ട് പോകും, ചരിത്രം തിരുത്തിയെഴുതപ്പെടും, അതുപോലെ ശാസ്ത്രവും പിന്നോട്ട് തള്ളപ്പെടും. അന്ധവിശ്വാസ കഥകൾക്ക് പ്രാധാന്യം നൽകുകയും, ഡോ. ബി ആർ അംബേദ്കറുടെ ഭരണഘടന ആർ എസ്എസിന്റേതാക്കി മാറ്റിയെഴുതപ്പെടും”, സ്റ്റാലിൻ പറഞ്ഞു.

ഇതിനെതിരായ ഏക ആയുധം വോട്ടാണ്. ബിജെപിക്കുള്ള വോട്ട് തമിഴ്‌നാടിന്റെ ശത്രുവിനുള്ള വോട്ടാണ്, എഐഎഡിഎംകെക്കുള്ള വോട്ട് സംസ്ഥാനത്തെ വഞ്ചിക്കുന്നവർക്കുള്ള വോട്ടാണെന്നും അദ്ദേഹം പറഞ്ഞു. എഐഎഡിഎംകെയ്ക്ക് വോട്ട് ചെയ്യുന്നത് ബിജെപിക്ക് വോട്ട് ചെയ്യുന്നതിന് തുല്യമാണെന്നും സ്റ്റാലിൻ കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Stal­in says that if Modi comes back to pow­er, the coun­try will go back 200 years

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.