16 February 2026, Monday

Related news

February 16, 2026
February 14, 2026
February 14, 2026
February 13, 2026
February 10, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026

ഭീകരതക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിനൊപ്പം ഉറച്ചു നിൽക്കുന്നു: സിപിഐ

Janayugom Webdesk
May 8, 2025 6:55 pm

ഭീകരതയ്ക്കെതിരായ രാജ്യത്തിന്റെ പോരാട്ടത്തിനൊപ്പം ഉറച്ചു നിൽക്കുന്നതായി സിപിഐ ദേശിയ സെക്രട്ടേറിയറ്റ് പ്രസ്ഥാവനയിൽ അറിയിച്ചു. പാകിസ്ഥാൻ നടത്തുന്ന നടത്തിയ ഷെല്ലാക്രമണം നിരവധി സാധാരണക്കാരുടെ മരണത്തിന് ഇടയാക്കി. ഇവരുടെ മരണത്തിൽ സിപിഐ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നുവെന്നും ദുരിതബാധിതരുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സെക്രട്ടേറിയറ്റ് അറിയിച്ചു. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തീവ്രവാദത്തിനതിരെ സമവായം ഉണ്ടാക്കുന്നതിനും കൂട്ടായ പ്രതിജ്ഞാബദ്ധത പ്രകടിപ്പിക്കുന്നതിനുമായി ആദ്യമായി സർവകക്ഷിയോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടത് സിപിഐയാണ്. എന്നാൽ പ്രധാനമന്ത്രി യോഗത്തിൽ പങ്കെടുക്കാത്തതിലും, ഒരു ലോക്‌സഭാ എംപി മാത്രമുള്ള പാർട്ടികളെപ്പോലും ക്ഷണിച്ചിട്ടും, സിപിഐ ഉൾപ്പെടെയുള്ള ചില പ്രതിപക്ഷ പാർട്ടികളെയും ജമ്മു-കശ്മീർ ആസ്ഥാനമായുള്ള പാർട്ടികളെയും ചില വടക്ക് കിഴക്കൻ പാർട്ടികളെയും അഞ്ച് എംപി മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ ഒഴിവാക്കിയതിൽ ഖേദം പ്രകടിപ്പിക്കുന്നു.

 

ഇത്തരം സമയങ്ങളിൽ രാജ്യത്തിന്റെ ഐക്യം പ്രതിഫലിപ്പിക്കുന്നതിനായി ദേശീയ സുരക്ഷാ സംവാദങ്ങളിൽ എല്ലാ കോണുകളിൽ നിന്നുമുള്ള ശബ്ദം ഉയരണം. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് നമ്മുടെ രാജ്യത്തിന്റെ ഏറ്റവും വലിയ സമ്പാദ്യം നമ്മുടെ ഐക്യവും, മതേതരത്വും ജനാധിപത്യ ബോധവുമാണ്. സിപിഐ സമാധാനത്തിനും ദേശീയ ഐക്യത്തിനും വേണ്ടി, തീവ്രവാദത്തിനും വിദ്വേഷങ്ങൾക്കുമെതിരെ യോജിച്ച പോരാട്ടത്തിന് സിപിഐ പ്രതിജ്ഞാബദ്ധമാണ്. ദേശീയതയുടെ മറവിൽ ന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചുള്ള വർഗീയവൽക്കരണ ശ്രമങ്ങളോട് പാർട്ടി വിയോജിക്കുന്നു. ഇത്തരം പ്രവർത്തനങ്ങൾ തീവ്രവാദികളുടെ വിഭജന അജണ്ടയെ ശക്തിപ്പെടുത്തും. ഇത്തരം സന്ദർഭങ്ങളിൽ സർക്കാർ ജാഗ്രത പുലർത്തുകയും വേണ്ട നടപടി കൈക്കൊള്ളുകയും ചെയ്യുമെന്നാണ് സിപിഐ പ്രതിക്ഷിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കാനും സംഘർഷം ഒഴിവാക്കാൻ നയതന്ത്രമാർഗം പിന്തുടരാനും സിപിഐ ആഹ്വാനം ചെയ്യുന്നു. യുദ്ധം കഷ്ടപ്പാടുകളെ വർധിപ്പിക്കുന്നുവെന്നും അതിന് ശാശ്വത പരിഹാരം കാണാൻ ആർക്കും കഴിയില്ലെന്നും പാർട്ടി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.