22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
November 11, 2024
October 19, 2024
October 5, 2024
August 18, 2024
July 20, 2024
May 31, 2024
May 12, 2024
March 14, 2024
March 6, 2024

കണ്ണാടിയിലൂടെ തുറിച്ചുനോട്ടം; ഓട്ടോ ഡ്രൈവര്‍ക്കെതിരെ മാധ്യമപ്രവര്‍ത്തകയുടെ പരാതി

Janayugom Webdesk
ന്യൂഡല്‍ഹി
March 3, 2023 6:12 pm

ഊബര്‍ ഓട്ടോ ഡ്രൈവറില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടാവുകയും കണ്ണാടിയിലൂടെ തുറിച്ചുനോക്കുകയും ചെയ്തതായി യുവതിയുടെ പരാതി.
വിഡിയോ സഹിതമാണ് ഡല്‍ഹിയിലെ മാധ്യമപ്രവര്‍ത്തക പരാതിപ്പെട്ടത്. സുഹൃത്തിന്റെ വീട്ടിലേക്ക് പോകും വഴിയാണ് സംഭവം. വാഹനത്തില്‍ കയറിയ സമയം മുതല്‍ ഡ്രൈവര്‍ വശത്തെ കണ്ണാടിയിലൂടെ തന്നെ നോക്കുകയും യാത്രയിലുടനീളം കണ്ണാടിയിലൂടെ നോട്ടം തുടര്‍ന്നുവെന്നും വിഡിയോ പങ്കുവച്ച് യുവതി ട്വിറ്ററില്‍ കുറിച്ചു. വിനോദ് കുമാർ എന്ന ഓട്ടോ ഡ്രൈവര്‍ക്കെതിരെയാണ് പരാതി. അതേസമയം ഊബറിന്റെ സുരക്ഷാ സംവിധാനം ഉപയോ​ഗിച്ച് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്ന് യുവതി പറയുന്നു. സംഭവത്തില്‍ പൊലീസ് ഡ്രൈവര്‍ക്കെതിരെ നടപടി സ്വീകരിച്ചുവരികയാണ്. 

Eng­lish Summary;Staring through the mir­ror; Jour­nal­ist’s com­plaint against auto driver

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.