15 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

March 18, 2025
March 7, 2025
February 24, 2025
February 24, 2025
February 15, 2025
February 11, 2025
February 8, 2025
December 30, 2024
December 12, 2024
November 13, 2024

സ്റ്റാർഷിപ്പിന്‍റെ പരീക്ഷണ വിക്ഷേപണം പരാജയം; ബഹിരാകാശത്ത് വെച്ച് റോക്കറ്റ് പൊട്ടിത്തെറിച്ചു

Janayugom Webdesk
വാഷിംഗ്ടൺ
March 7, 2025 7:38 pm

സ്പേസ് എക്സ് ‘സ്റ്റാർഷിപ്പ്’ ഗ്രഹാന്തര റോക്കറ്റിൻറെ എട്ടാം പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ടു. ബഹിരാകാശത്ത് വെച്ച് സ്റ്റാർഷിപ്പ് റോക്കറ്റ് പൊട്ടിത്തെറിക്കുകയായിരുന്നു. ഫ്ലോറിഡയിലും ബഹാമാസിലുമായാണ് അവശിഷ്ടങ്ങൾ വീണത്. പരാജയത്തിൻറെ കാരണം അന്വേഷിക്കുമെന്ന് സ്പേസ് എക്സ് വ്യക്തമാക്കി. വിക്ഷേപിച്ച് മിനിറ്റുകൾക്ക് ശേഷം സ്പേസ് എക്സിന് സ്റ്റാർഷിപ്പിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു. പിന്നാലെ എഞ്ചിനുകൾ ഓഫാവുകയും പേടകം അഗ്‌നിഗോളം പോലെ കത്തി അമരുകയായിരുന്നു. റോക്കറ്റ് കുതിച്ചുപൊങ്ങിയ ശേഷമുള്ള രണ്ടാം ഘട്ടത്തിലെ പരാജയമാണ് സ്ഫോടനത്തിന് കാരണമെന്നാണ് നിഗമനം. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റാണ് 403 അടി ഉയരമുള്ള സ്റ്റാർഷിപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.